സ്വപ്നവീടൊരുങ്ങി; വൈക്കത്തെ നിർധന കുടുംബത്തിന് ലയൺസ് ക്ലബിന്റെ സ്നേഹവീട്
വൈക്കം: വാടകവീട്ടിൽ കിടപ്പ് രോഗിയായ പിതാവിനും, അമ്മക്കും ഒപ്പം കഴിയുന്ന രണ്ട് പെൺമക്കളുടെ കുടുംബത്തിന് വീടായി. ലയൺസ് ക്ലബിൻ്റേയും സുമനസുകളുടേയും കൂട്ടായ്മയിലാണ് വീട് പണിതത്. ഇന്ന് ഞായർ കുടുംബം ഈ വീട്ടിൽ താമസം തുടങ്ങും. തെക്കേനട പഴയപറമ്പിൽ സ്വർണ്ണപ്പണി തൊഴിലാളിയായിരുന്ന ഹരിഹരൻ കെ. ആചാരിക്കും കുടുംബത്തിനുമാണ് വീടായത്. ഹരിഹരൻ കെ. ആചാരി പക്ഷാഘാതത്തെ തുടർന്ന് ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയിൽ വർഷങ്ങളായി വാടക വീട്ടിൽ കഴിഞ്ഞ സാഹചര്യമറിഞ്ഞ മുൻ തഹസിൽദാർ സുന്ദരനാചാരി ഭാര്യയും രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബത്തിന് വീട് നിർമിക്കാൻ സ്ഥലം വാങ്ങാൻ ധനസഹായം നൽകിയിരുന്നു.

ഇത് കൊണ്ട് കുടുംബം നാല് സെൻ്റ് സ്ഥലം വാങ്ങിയിരുന്നു. എന്നാൽ വീട് എന്ന സ്വപ്നം സാധ്യമാകാതെ വന്നതോടെയാണ് ലയൺസ് ക്ലബ് മുൻകൈ എടുത്ത് വീട് നിർമ്മിച്ച് നൽകിയത്. പത്ത് ലക്ഷത്തോളം രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ ഈ വീട്ടിലാണ് ഇന്ന് കുടുംബം താമസം തുടങ്ങുന്നത്.
Comments ()