ചില്ലറ വ്യാപാര മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണം: വ്യാപാരി വ്യവസായി സമിതി
വൈക്കം: ചില്ലറ വ്യാപാര മേഖലയില അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി വൈക്കം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പദ്മകുമാർ നഗറിൽ (വൈക്കം സത്യാഗ്രഹ സ്മാരകം) നടന്ന സമ്മേളനം സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്തു. ഡി. മനോജ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൻ സി.പി.എം ഏരിയ സെക്രട്ടറി പി. ശശിധരൻ മുതിർന്ന വ്യാപാരികളെ ആദരിച്ചു. സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ്, സംഘടനാ റിപോർട്ടും ഏരിയ സെക്രട്ടറി വി.ജി ശശി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

പി.വി. പുഷ്കരൻ, ജയരാജ്, കെ. കുഞ്ഞപ്പൻ, എ. അബ്ബാസ്, എം.കെ. ജയകുമാർ, കെ. സുനിൽകുമാർ, കെ.ടി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിൽ മുതിർന്ന വ്യാപാരികളെ ആദരിച്ചു. ഡി. മനോജ് പ്രസിഡന്റ് ആയും വി.ജി. ശശി സെക്രട്ടറിയായും കെ.ടി. രാജേഷ് ട്രഷറർ ആയും പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
Comments ()