വൈക്കത്ത് ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്ര നടന്നു
വൈക്കം: വൈക്കത്ത് ഗൗഡ സാരസ്വത ബ്രാഹ്മണ സമാജത്തിൻ്റെ നേതൃത്വത്തിൽ ഗണേശോത്സവം നടന്നു. ഗണേശ വിഗ്രഹവും വച്ചുള്ള ആഘോഷപൂർവ്വമായ ഘോഷയാത്ര ഇന്നലെ രാത്രി നടന്നു.
ഗണപതി സ്തുതികളും വാദ്യ മേളങ്ങളുമായി സമാജം പ്രവർത്തകർ ഗണേശ വിഗ്രഹവും വഹിച്ചുകൊണ്ടാണ് വിഗ്രഹ നിമഞ്ജന ഘോഷയാത്ര നടത്തിയത്. കിഴക്കേനട സമാജം സമൂഹമഠത്തിൽ നിന്ന് ആരംഭിച്ച നഗരത്തിലൂടെ ബോട്ട് ജെട്ടിയിൽ എത്തി വേമ്പനാട്ട് കായലിലാണ് ഗണേശവിഗ്രഹം നിമജ്ജനം ചെയ്തത്.

സമാജം പ്രസിഡണ്ട് ഉമേഷ് ഷേണായി, കൺവീനർമാരായ സുധാകർ എസ്. നായിക്, എൻ. മനോജ്, കണ്ണൻ ജി. കമ്മത്ത് എന്നിവർ ഘോഷയാത്രയ്ക്ക് ആഘോഷ പരിപാടികൾക്കും നേതൃത്വം നൽകി. മുപ്പത്തിഒന്നാം വർഷമാണ് സമാജത്തിന്റെ നേതൃത്വത്തിൽ വൈക്കത്ത് ഗണേശോത്സവം കൊണ്ടാടുന്നത്.
Comments ()