റവന്യൂ വകുപ്പിന് 152 വാഹനങ്ങൾ അനുവദിച്ച സർക്കാറിന് അഭിനന്ദനവുമായി എൻ.ജി.ഒ അസോസിയേഷൻ
വൈക്കം: റവന്യൂ വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് ആവിശ്യമായ 152 വാഹനങ്ങൾ അനുവദിച്ച സംസ്ഥാന സർക്കാറിന്റെ നടപടിയെ അഭിവാദ്യം അർപ്പിച്ചുകൊണ്ട് കേരള എൻ.ജി.ഒ അസോസിയേഷൻ വൈക്കം ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കത്ത് ആഹ്ളാദപ്രകടനം നടത്തി.
സംസ്ഥാന കമ്മറ്റി അംഗം റോജൻ മാത്യൂ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് സജിനി ടി. മാത്യൂ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി ഇ.പി. ദിലീപ്, ജില്ലാ കമ്മറ്റി അംഗങ്ങളായ പി.ആർ. രാജീവ്, കെ.എം. റഷീദ, കെ.സി. സുനില, സജി വർഗ്ഗീസ്, ഹരിനാരായണൻ, ജിതിൻ, സംഗീത, ഗാർഗ്ഗി എന്നിവർ പ്രസംഗിച്ചു.
Comments ()