അപ്രഖ്യാപിത പവര്‍കട്ട്: സി.പി.ഐ പ്രതിഷേധിച്ചു
വൈക്കം: സംസ്ഥാനത്ത് നിലനില്‍ക്കുന്ന അപ്രഖ്യാപിത പവര്‍കട്ടിനും രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്കുമെതിരെ സി.പി.ഐ നേതൃത്വത്തില്‍ കെ.എസ്.ഇബി ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി. വൈക്കം കെഎസ്.ഇ.ബി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും സി.പി.ഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം ആര്‍ സുശീലന്‍ ഉദ്ഘാടനം ചെയ്തു. ടി.വി. പുരം നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കെ.വി. നടരാജന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍ അനില്‍ ബിശ്വാസ്, ഡി. രഞ്ജിത് കുമാര്‍, എസ്. ബിജു, വി.കെ അനില്‍കുമാര്‍, അഡ്വ. ചന്ദ്രബാബു എടാടന്‍, കെ. പ്രിയമ്മ, കെ.വി. ജീവരാജന്‍, കെ.കെ. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
തലയാഴം കെ.എസ്.ഇ.ബി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സി.പി.ഐ ജില്ലാ എക്‌സി. അംഗം സി.കെ ആശ ഉദ്ഘാടനം ചെയ്തു. എം.ജി ഫിലേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പി. സുഗതന്‍, ടി.സി പുഷ്പരാജന്‍, വി ലക്ഷ്മണന്‍, ഡി ബാബു, ജോസ് സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.

ചെമ്പ് കെ.എസ്.ഇ.ബി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സി.പി.ഐ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി സാബു പി മണലൊടി ഉദ്ഘാടനം ചെയ്തു. കുലശേഖരമംഗലം ലോക്കല്‍ സെക്രട്ടറി എം.ടി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ കെ.എസ് രത്‌നാകരന്‍, പി.എസ് പുഷ്പമണി, ലോക്കല്‍ സെക്രട്ടറിമാരായ കെ.എം അബ്ദുല്‍ സലാം, പി.ഡി സാബു, പി.സി ഹരിദാസ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ എം.കെ ശീമോന്‍, പി.ആര്‍ ശരത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
തലയോലപ്പറമ്പ് കെ.എസ്.ഇ.ബി ഓഫീസിനുമുന്നില്‍ നടത്തിയ സമരം സി.പി.ഐ ജില്ലാ എക്‌സി. അംഗം പി. പ്രദീപ് ഉദ്ഘാടനം ചെയ്തു, എ.എം അനി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം അസി. സെക്രട്ടറി അഡ്വ. എം.ജി രഞ്ജിത്ത്, കെ.സി സജി, കെ.എം മുരളീധരന്‍, കെ.ജി രാജു, ജസീന ഷാജുദ്ദീന്‍, എം.കെ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
Comments ()