'പുതുതലമുറയുടെ പ്രതിഫലനം സാഹിത്യത്തിൽ': വൈക്കത്ത് സാഹിത്യ സെമിനാർ നടന്നു
വൈക്കം: കേന്ദ്ര സാഹിത്യ അക്കാദമി വൈക്കം ലിറ്ററേച്ചർ ഫോറത്തിന്റെ സഹകരണത്തോടെ വൈക്കത്ത് പുതുതലമുറയുടെ പ്രതിഫലനം സാഹിത്യത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തി.
കേരളത്തിലെ സാമൂഹ്യ മാറ്റങ്ങൾ അടയാളപ്പെടുത്തുന്ന മലയാളത്തിലെ പ്രമുഖ നോവലാണ് തകഴിയുടെ കയറെന്ന് നോവലിസ്റ്റ് എസ്. ഹരീഷ് പറഞ്ഞു. സെമിനാറിൽ പുതുതലമുറയുടെ പ്രതിഫലനം സാഹിത്യത്തിൽ എന്ന വിഷയത്ത ആസ്പദമാക്കി സംസാരിക്കുകയയിരുന്നു അദ്ദേഹം. മലയാള സാഹിത്യത്തിൽ ഇന്നുവരെ ഉണ്ടായതിൽ ഏറ്റവും മഹത്തായതും ആഴമുള്ളതുമായ ഈ നോവൽ വേണ്ടരീതിയിൽ വായിക്കപ്പെട്ടിട്ടില്ലെന്നും എസ്. ഹരിഷ് പറഞ്ഞു.

വൈക്കം ഡിസൈൻസ് മീഡിയ ആർട്ട് ഗാലറിയിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി അംഗം സാബു കോട്ടുക്കൽ, ഡി. മനോജ് വൈക്കം, അലിഡ വിൻസൻ്റ്, ആർ. ജിതിൻദേവ്, നിമിഷ ഹെലൻ, വി.എസ്. ശ്രീക്കുട്ടൻ, മോഹൻദാസ് വെച്ചൂർ തുടങ്ങിയവർ പ്രസംഗിച്ചു.
Comments ()