Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഫയർ ഫോഴ്‌സ് വാഹന അപകടം: പരിക്കേറ്റ 6 പേർ മാർ സ്ലീവ മെഡിസിറ്റിയിൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു ഫയർ ഫോഴ്‌സ് വാഹന അപകടം: പരിക്കേറ്റ 6 പേർ മാർ സ്ലീവ മെഡിസിറ്റിയിൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

ഉള്‍നാടന്‍ ജലാശയങ്ങള്‍ സംരക്ഷിക്കണം

വൈക്കം: കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങള്‍ സംരക്ഷിക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായ പദ്ധതിക്ക് രൂപം നല്‍കണമെന്നു കേരള മത്സ്യ തൊഴിലാളി ഫെഡറേഷന്‍  സി.ഐ.ടി.യു സംസ്ഥാന ഉള്‍നാടന്‍ സബ് കമ്മിറ്റി ആവശ്യപ്പെട്ടു.വേമ്പനാട്ടുകായലും, അഷ്ടമുടിക്കായലും, ശാസ്താകോട്ട കായലും ലോകോത്തര നീര്‍ത്തടങ്ങളാണ്. വിദേശ നാണ്യo നേടി തരുന്ന കൊഞ്ചും, കാരചെമ്മീനും സുലഭമായി വളരുന്നതും കരിമീൻ, തിരുത, കാളാഞ്ചി, ചെമ്പല്ലി തുടങ്ങിയ സ്വാദിഷ്ടമായ മത്സ്യങ്ങളുടെ കലവറയാണ് ഈ ഉള്‍നാടന്‍ ജലാശയങ്ങളെന്നു യോഗം ചൂണ്ടിക്കാട്ടി.
കടലിന്റെ നേഴ്സറിയായ കായലുകള്‍ ചെളിയും എക്കലും മാലിന്യങ്ങളും നിറഞ്ഞു നാശോന്‍മുഖമാകുന്ന അവസ്ഥയില്‍ നിന്നും രക്ഷിക്കുവാന്‍ സര്‍ക്കാര്‍ നടപടികള്‍ അനിവാര്യമാണെന്നും, സര്‍ക്കാര്‍ നിഷേധാത്മക നിലപാടുകള്‍ സ്വീകരിച്ചാല്‍ ശക്തമായ പ്രക്ഷോഭത്തിന് രൂപം നല്‍കുമെന്നും യോഗം മുന്നറിയിപ്പു നല്‍കി.


യോഗത്തില്‍ മത്സ്യഫെഡ് ബോര്‍ഡ്മെമ്പര്‍ പി.എസ്. ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സബ് കമ്മിറ്റി കണ്‍വീനര്‍ കെ.കെ രമേശന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ അഡ്വ. യേശുദാസ് പറപ്പള്ളി, നിര്‍മ്മല ശെല്‍വരാജ്, പി.വി.. പുഷക്കരന, വീണ അജി, ഷാനവാസ് മുഹമ്മ, ശിവദാസൻ, ചന്ദ്രബോസ്, പുഷ്പൻ, കമലാസനന്‍, ബാബു എന്നിവര്‍ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും