വെള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്കുള്ള വിറ്റാമിൻ 'എ' തുള്ളിമരുന്നില്ലാതായിട്ട് മൂന്ന് മാസം
വൈക്കം: വെള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്ക് നൽകേണ്ട രോഗപ്രതിരോധ തുള്ളിമരുന്ന് ഇല്ലെന്നു പരാതി. 5 വയസ്സ് വരെയുള്ള കുട്ടികൾക്ക് 6 മാസം കൂടുമ്പോൾ കൊടുക്കുന്ന വിറ്റാമാൻ എ തുള്ളി മരുന്നാണ് ആശുപത്രിയിൽ ലഭിക്കാത്തത്. മൂന്നുമാസമായി വിറ്റാമിൻ എ തുള്ളിമരുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലഭിക്കുന്നില്ലെന്നാണ് പരാതി ഉയർന്നത്. വിറ്റാമിൻ എ തുള്ളി മരുന്ന് കുട്ടികളുടെ കാഴ്ച ശക്തി, രോഗ പ്രതിരോധ ശേഷി എന്നിവക്ക് നൽകുന്നതാണ്. മൂന്ന് മാസമായി മരുന്ന് ലഭ്യമാകേണ്ട കുട്ടികളുടെ രക്ഷിതാക്കൾ കയറിയിറങ്ങുകയാണ് എന്നാണ് ആക്ഷേപം. കോട്ടയം ജില്ലയിൽ കഴിഞ്ഞ മൂന്ന് മാസമായി ഈ മരുന്ന് കിട്ടിയിട്ടില്ലെന്നാണ് അശുപത്രി അധികൃതർ പറഞ്ഞതെന്ന് നാട്ടുകാർ പറയുന്നു.

എത്രയും പെട്ടെന്ന് വിറ്റാമിൻ എ തുള്ളി മരുന്ന് ലഭ്യമാക്കാൻ ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്ന് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഇതിനായി വെള്ളൂർ സി.പി.എം ലോക്കൽ സെക്രട്ടറി എ.കെ രെജീഷ്, ആർ. നികിത കുമാർ, വി.എ ഷാഹിം, ജി. കൃഷ്ണകുമാരി എന്നിവർ ചേർന്ന് വെള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ രേഷ്മക്ക് കത്ത് നൽകി.
Comments ()