വനിതാസംഘം നേതൃയോഗം
തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയൻ വനിതാ സംഘം നേതൃയോഗം പ്രസിഡന്റ് ധന്യ പുരുഷോത്തമന്റെ അദ്ധ്യക്ഷതയിൽ കൂടി. യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഗുരു ജയന്തി ആഘോഷങ്ങളിൽ വനിതാ സംഘത്തിന്റെ എല്ലാ പ്രവർത്തകരും പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കുന്നതിനും വനിതാ സംഘത്തിന്റെ ഓണാഘോഷം 22ന് യൂണിയൻ ഓഡിറ്റോറിയത്തിൽ നടത്തുന്നതിന് തീരുമാനിച്ചു.

യോഗത്തിൽ വനിതാ സംഘം സെക്രട്ടറി അമ്പിളി ബിജു സ്വാഗതം പറഞ്ഞു. മോഹനൻ, രാജി ദേവരാജൻ, സിമി ബിനോയ്, ദീപ സുഗുണൻ, ടീന ബിജു, സഞ്ജു മിത്തോഷ് എന്നിവർ പ്രസംഗിച്ചു.
Comments ()