Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദ്ദനമേറ്റു ചേർത്തലയിൽ നിർത്തിയിട്ടിരുന്ന ജെ.സി.ബിയ്ക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് നിരവധി പേർക്ക് പരിക്ക് മോഷണ കേസിലെ പ്രധാന പ്രതി കോടതിയിൽ കീഴടങ്ങി വെളളൂരിൽ തെരുവ് നായ ആക്രമണം: മൂന്ന് പേർക്ക് കടിയേറ്റു ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മി ബീച്ചിലെ മാലിന്യ വിവാദം അടിസ്ഥാനരഹിതം: നഗരസഭ ചെയർമാൻ ഫയർ ഫോഴ്‌സ് വാഹന അപകടം: പരിക്കേറ്റ 6 പേർ മാർ സ്ലീവ മെഡിസിറ്റിയിൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദ്ദനമേറ്റു ചേർത്തലയിൽ നിർത്തിയിട്ടിരുന്ന ജെ.സി.ബിയ്ക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് നിരവധി പേർക്ക് പരിക്ക് മോഷണ കേസിലെ പ്രധാന പ്രതി കോടതിയിൽ കീഴടങ്ങി വെളളൂരിൽ തെരുവ് നായ ആക്രമണം: മൂന്ന് പേർക്ക് കടിയേറ്റു ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മി ബീച്ചിലെ മാലിന്യ വിവാദം അടിസ്ഥാനരഹിതം: നഗരസഭ ചെയർമാൻ ഫയർ ഫോഴ്‌സ് വാഹന അപകടം: പരിക്കേറ്റ 6 പേർ മാർ സ്ലീവ മെഡിസിറ്റിയിൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

ശക്തമായ കാറ്റിൽ വെച്ചൂരിൽ വ്യാപക നാശനഷ്ടം

എസ്. സതീഷ്കുമാർ

ശക്തമായ കാറ്റിൽ വെച്ചൂരിൽ വ്യാപക നാശനഷ്ടം

വൈക്കം: വെച്ചൂരിൽ വെള്ളിയാഴ്ച രാത്രി ഉണ്ടായ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് ഇരുപതോളം വീടുകൾക്ക് നാശനഷ്ടം ഉണ്ടായി. മരം വീണ് പൂർണമായി തകർന്ന വീടിനുള്ളിൽ നിന്ന് ഒരു കുടുംബം രക്ഷപ്പെട്ടത് നിസാര പരുക്കുകളോടെയാണ്.

0:00
/2:29

ശാസ്തകുളം ക്ഷേത്രമുറ്റത്തെ 60 വർഷത്തിലധികം പഴക്കമുള്ള കൂറ്റൻ ആൽമരവും കടപുഴകി വീണു. വെള്ളിയാഴ്ച രാത്രി ഏഴര മുതലാണ് പ്രദേശത്ത് ശക്തമായ കാറ്റടിച്ചത്. വെച്ചൂർ പഞ്ചായത്തിൽ മാത്രം 20ലധികം വീടുകൾക്കാണ് മരം വീണ് നാശനഷ്ടമുണ്ടായത്. ഇടയാഴം ഭാഗത്താണ് ആദ്യംകാറ്റ് വീശി അടിച്ചത്. ഇടയാഴത്ത് പുറക്കാട് രാധാകൃഷ്ണൻ - വിജയ നിർമല ദമ്പതികൾ ആണ്
മരം കടപുഴകി വീണ് പൂർണ്ണമായി തകർന്ന വീടിനുള്ളിൽ നിന്ന് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. അരഭിത്തികെട്ടി ഷീറ്റിട്ട് മറച്ച വീടിനു മുകളിലേക്ക് സമീപം നിന്ന് കുടംപുളി മരമാണ് കടപുഴകി വീണത്. സമീപത്ത് ഇവർ പുതിയതായി നിർമ്മിച്ചു കൊണ്ടിരുന്ന വീടിൻ്റെ മേൽക്കൂരയിൽ മരം തട്ടി നിന്നതു കൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്. വീടും വീട്ടുപകരണങ്ങളും പൂർണമായും നശിച്ചു. വിജയനിർമല മരം വീഴുന്ന ശബ്ദം കേട്ട് പുറത്തേക്ക് ഓടിയങ്കിലും രാധാകൃഷ്ണൻ തകർന്ന വീടിനുള്ളിൽ പെട്ടു. മരത്തിനടിയിലൂടെ ഇഴഞ്ഞ് ഇറങ്ങിയാണ് രാധാകൃഷ്ണൻ പുറത്ത് എത്തിയത്. രാധാകൃഷ്ണന്റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. ആറാം വാർഡ് ഈരയിൽ ഭാഗത്ത് ഇത്തിപ്പറമ്പ് സത്യന്റെ വീടിൻ്റെ മുകളിലേക്ക് മരം വീണ് വാർക്കൽ വീടിൻ്റെ ഒരു ഭാഗം തകർന്നുവീണു. വീടിന് സമീപം ഉണ്ടായിരുന്ന ഷെഡ് പൂർണമായും തകർന്നു. മൂന്നു കുട്ടികൾ അടക്കം വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് രാത്രി എട്ടുമണിയോടെ അപകടമുണ്ടായത്. ശബ്ദം കേട്ട് ഇടിമിന്നൽ എന്ന് കരുതി ഇവർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വെച്ചൂർ കുമരകം റോഡ് അരുകിൽ ശാസ്തകുളം ക്ഷേത്രത്തിൻ്റെ മുൻഭാഗത്തുനിന്ന കൂറ്റൻ ആൽമരമാണ് കടപുഴകി വീണത്. മരം വീഴുന്നതിന് തൊട്ടുമുമ്പ് വരെ ഇതിനടിയിൽ ആൾക്കാരും വാഹനങ്ങളും ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ അത്താഴപൂജ കഴിഞ്ഞ് എല്ലാവരും പുറത്തുപോയ സമയത്തായത് കൊണ്ടാണ് അപകടം ഒഴിവായത്. വെച്ചൂർ പഞ്ചായത്തിൽ പലയിടത്തും വൈദ്യുതി ബന്ധവും തടസ്സപ്പെട്ട നിലയിലാണ്. പ്രദേശത്ത് വാഴ കൃഷിടക്കം കാറ്റ് വ്യാപക നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും