Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തിയേക്കും

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തിയേക്കും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്ന് വെളിപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ഇത്.

ഫാസ്റ്റ് പാസഞ്ചർ മുതലുള്ള ഉയർന്ന ശ്രേണിയിലുള്ള ബസുകളിൽ ഇപ്പോൾ സൗജന്യ യാത്ര നടപ്പിലാക്കുന്നത് അപ്രായോഗികമാണെന്ന് കെ.എസ്.ആർ.ടി.സി വിദഗ്ധ സമിതി വിലയിരുത്തി. റിസർവേഷൻ സൗകര്യമുള്ള ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്നത് സർവീസ് രംഗത്ത് വലിയ പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യും. കോവിഡിന് മുൻപ് പ്രതിദിനം 35 ലക്ഷത്തോളം പേർ യാത്ര ചെയ്തിരുന്ന കെ.എസ്.ആർ.ടി.സിയിൽ നിലവിൽ അത് 20-25 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. സൗജന്യ യാത്ര വരുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് കെ.എസ്.ആർ.ടി.സി പ്രതീക്ഷിക്കുന്നു. പദ്ധതി നടപ്പിലാകുമ്പോൾ ശമ്പളത്തിനും പെൻഷനുമായി സർക്കാർ നൽകുന്ന 80 കോടി രൂപക്ക് പുറമേ, അത്രയും തുക കൂടി വഹിക്കേണ്ടി വരും.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും