Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

കരിയാറ്റില്‍ നീരൊഴുക്കില്ലാതെ നെല്‍കൃഷി വെള്ളത്തിലായി

കരിയാറ്റില്‍ നീരൊഴുക്കില്ലാതെ നെല്‍കൃഷി വെള്ളത്തിലായി
അട്ടാറപ്പാലത്തിന് കീഴെ പോളപ്പായലും പുല്ലും അടിഞ്ഞുകൂടിയ നിലയില

വൈക്കം: വേമ്പനാട്ടുകായലിനേയും കരിയാറിനേയും ബന്ധിപ്പിക്കുന്ന മേഖലകളില്‍ വന്‍തോതില്‍ പോളയും പുല്ലും നിറഞ്ഞത് നീരൊഴുക്കിന് തടസമായി. ഇതുമൂലം അപ്പർ കുട്ടനാടിൻ്റെ വിവിധ മേഖലകളിലെ 5000 ഏക്കര്‍ നെല്‍കൃഷിക്കും വിവിധ കൃഷിയിടങ്ങള്‍ക്കും വെള്ളപ്പൊക്കം ഭീഷണിയായി. കരിയാറിലും വിവിധ ജലാശയങ്ങളിലും പോളയും പുല്ലും വന്‍തോതില്‍ അടിഞ്ഞുകൂടിയത് നീക്കം ചെയ്യാത്തതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് കര്‍ഷകര്‍ പറഞ്ഞു. വര്‍ഷകാലത്ത് നെല്‍പ്പാടങ്ങളിലും കൃഷിമേഖലകളിലും നിറഞ്ഞുകൂടുന്ന അധികജലം കരിയാര്‍വഴി വേമ്പനാട്ടു കായലിലേക്കൊഴുകുന്നത് അട്ടാറപ്പാലത്തിന്റെ കീഴ്ഭാഗത്തുള്ള കൈവഴിയിലൂടെയാണ്. ഈ ഭാഗങ്ങളില്‍ പോളയും പുല്‍കെട്ടും വന്‍തോതില്‍ അടിഞ്ഞുകൂടിയതാണ് നീരൊഴുക്കിന് തടസമായത്. വേമ്പനാട്ടുകായലിലെ വേലിയേറ്റത്തെ ആശ്രയിച്ചാണ് പാടശേഖരങ്ങളിലേക്ക് വെള്ളം കയറ്റുന്നതും ഇറക്കുന്നതും.

5000 ഏക്കര്‍ വരുന്ന നെല്‍പ്പാടങ്ങളുടെ സംരക്ഷണം കായലിലെ പുല്‍ക്കെട്ടും പോളയും നീരൊഴുക്കിന് തടസം നേരിട്ടതുമൂലം കൃഷിപണി നടത്താന്‍ കഴിയാത്ത സാഹചര്യമാണെന്ന് കര്‍ഷകര്‍ പറയുന്നു. നെല്‍കൃഷികൂടാതെ തെങ്ങ്, വാഴ, കപ്പ, ജാതി, എന്നീ വിളവുകള്‍ക്കും വെള്ളപ്പൊക്കം നാശങ്ങള്‍ വരുത്തുന്നു. കരിയാറില്‍ അടിഞ്ഞുകൂടിയ പോളയും പുല്‍കെട്ടും അടിയന്തിരമായി നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി ഉണ്ടായിലെങ്കില്‍ ഈ വര്‍ഷത്തെ വര്‍ഷകൃഷി വന്‍നഷ്ടത്തിലാകുമെന്ന ഭയത്തിലാണ് കര്‍ഷകര്‍. നെല്‍കൃഷിയോടൊപ്പം നൂറുകണക്കിന് ഏക്കര്‍ സ്ഥലത്ത് മറ്റു കൃഷികളും നടത്തുന്നുണ്ട്. പക്ഷെ വെള്ളപ്പൊക്കം ഈ മേഖലകളേയും നാശത്തിലാക്കുകയാണ്. സര്‍ക്കാര്‍ തലത്തില്‍ അടിയന്തിര നടപടി ഉണ്ടായിലെങ്കില്‍ നെല്‍കൃഷിയോടൊപ്പം മറ്റുകൃഷികള്‍ക്കും വന്‍നാശം നേരിടുന്ന സ്ഥിതിയാണെന്നും കര്‍ഷകര്‍ പറഞ്ഞു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും