Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ഓപ്പറേഷൻ തൂഫാൻ: തൃശ്ശൂരിൽ 19 കാരൻ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ: തൃശ്ശൂരിൽ 19 കാരൻ പിടിയിൽ

തൃശ്ശൂർ: തൃശ്ശൂരിൽ പത്തൊൻപതുകാരനായ പ്ലസ്ടു വിദ്യാർഥിയുടെ വീട്ടിൽ സ്‌ഥിരമായി വിദ്യാർഥികൾ വരുന്നതായ വിവരം ലഹരിവിരുദ്ധ സേന സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ് മുഖിന് കൈമാറിയപ്പോൾ കണ്ടെത്താൻ കഴിഞ്ഞത് പതിമൂന്ന് കഞ്ചാവ് ചെടികൾ. ഒരു കിലോയിൽ താഴെ കഞ്ചാവുമായി പിടിക്കപ്പെട്ടാൽ പോലും ജാമ്യം കിട്ടുന്ന സ്ഥിതിയുണ്ടെങ്കിലും കഞ്ചാവിന്റെ വിത്ത് നട്ടുവളർത്തി കൃഷി ചെയ്യുന്നത് ശിക്ഷാർഹമാണ്. പത്തു വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. നെടുപുഴ പൊലീസ് ആണ് യുവാവിനെ കുടുക്കിയത്. ലഹരിവിമോചന കേന്ദ്രത്തിൽ ചികിൽസയ്ക്കു ശേഷമാകും ഇനി തുടർനടപടികൾ. ഓപ്പറേഷൻ തൂഫാൻ പ്രഖ്യാപിച്ച ശേഷം വ്യാപകമായി പൊലീസ് മയക്ക് മരുന്ന് കണ്ടെത്തുന്നണ്ടെന്നതാണ് ശ്രദ്ധേയം.

തൃശൂർ ആവിണിശേരിയിൽ നടന്നസംഭവം ഇങ്ങനെ

പൊലീസ് ഉദ്യോഗസ്ഥ‌ർ രഹസ്യമായി വീടിനു സമീപം നിരീക്ഷണം നടത്തി തുടർന്ന് വീട്ടിൽക്കയറി പരിശോധന നടത്തി. പ്ലസ്‌ടു വിദ്യാർഥി കഞ്ചാവ് വലിക്കുന്നതായും വിൽക്കുന്നില്ലെന്നും പറഞ്ഞു. കൂടുതൽ വിദ്യാർഥികൾ വരുന്നത് ചോദിച്ചപ്പോൾ സുഹൃത്തുക്കളാണെന്നായിരുന്നു മറുപടി. അച്ഛനും അമ്മയും ജോലിയ്ക്കു പോകുമ്പോഴാണ് വീട്ടിൽ വിദ്യാർഥികൾ വന്ന് കഞ്ചാവ് വലിച്ചിരുന്നതായി പൊലീസിന് വിവരം കിട്ടി. എന്നാൽ വീട്ടിൽ നിന്ന് കഞ്ചാവ് കിട്ടാതെ വന്നപ്പോൾ യുവാവിൻ്റെ ഫോൺ കൂടി നോക്കികളയാം എന്ന് തീരുമാനിച്ചതാണ് വഴിത്തിരിവ്. കഞ്ചാവ് ചെടികളുടെ വിവിധ പ്രായത്തിലുള്ള ചിത്രങ്ങളാണ് ഫോണിൽ കണ്ടത് .ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതാണെന്നായിരുന്നു മറുപടി. പിന്നെ സ്കൂ‌ൾ പരിസരത്തെ വഴിയരികിലാണെന്നും പന്ത് കളിക്കാൻ പോകുന്ന മൈതാനത്തിനു സമീപമെന്നും മാറ്റിപ്പറഞ്ഞു. പൊലീസിന് ചിത്രം വീട്ടുവളപ്പിലിതാണെന്ന് സംശംയം ഉയർന്നു ഏകദേശം ഇരുപതുസെന്റ് ഭൂമി പരിശോധിച്ചപ്പോഴാണ് പതിമൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. തുടർന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും