Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദ്ദനമേറ്റു ചേർത്തലയിൽ നിർത്തിയിട്ടിരുന്ന ജെ.സി.ബിയ്ക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് നിരവധി പേർക്ക് പരിക്ക് മോഷണ കേസിലെ പ്രധാന പ്രതി കോടതിയിൽ കീഴടങ്ങി വെളളൂരിൽ തെരുവ് നായ ആക്രമണം: മൂന്ന് പേർക്ക് കടിയേറ്റു ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മി ബീച്ചിലെ മാലിന്യ വിവാദം അടിസ്ഥാനരഹിതം: നഗരസഭ ചെയർമാൻ ഫയർ ഫോഴ്‌സ് വാഹന അപകടം: പരിക്കേറ്റ 6 പേർ മാർ സ്ലീവ മെഡിസിറ്റിയിൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദ്ദനമേറ്റു ചേർത്തലയിൽ നിർത്തിയിട്ടിരുന്ന ജെ.സി.ബിയ്ക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് നിരവധി പേർക്ക് പരിക്ക് മോഷണ കേസിലെ പ്രധാന പ്രതി കോടതിയിൽ കീഴടങ്ങി വെളളൂരിൽ തെരുവ് നായ ആക്രമണം: മൂന്ന് പേർക്ക് കടിയേറ്റു ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മി ബീച്ചിലെ മാലിന്യ വിവാദം അടിസ്ഥാനരഹിതം: നഗരസഭ ചെയർമാൻ ഫയർ ഫോഴ്‌സ് വാഹന അപകടം: പരിക്കേറ്റ 6 പേർ മാർ സ്ലീവ മെഡിസിറ്റിയിൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

യു.ഡി.എഫ് മന്ത്രിസഭ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും

യു.ഡി.എഫ് മന്ത്രിസഭ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും

മുഖ്യമന്ത്രി വി.ഡി. സതീശൻ

പടവെട്ടി വന്ന വഴികൾ

എറണാകുളം: കേരളത്തിലെ മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട വി.ഡി. സതീശൻ എറണാകുളം ജില്ലയിലെ മരട് മുനിസിപ്പാലിറ്റിയിലെ നെട്ടൂരിൽ വടശ്ശേരി ദാമോദര മേനോന്റെയും വി. വിലാസിനിയമ്മയുടെയും മകനായി ആണ് ജനിച്ചത്. നെട്ടൂർ എസ്.വി.യു.പി. സ്ക്കൂളിൽ പ്രൈമറി വിദ്യാഭ്യാസം, ഹൈസ്ക്കൂൾ പനങ്ങാടിൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസം നേടി. നിയമ ബിരുദധാരിയാണ്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് വി.ഡി. സതീശന്റെ രാഷ്ട്രീയപ്രവേശം. തേവര സേക്രഡ് ഹാർട്ട് കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്നു. എം.ജി, കേരള സർവ്വകലാശാലകളിൽ യൂണിയൻ കൗൺസിലറായിരുന്ന വി.ഡി. സതീശൻ 1986-87 കാലത്ത് എം.ജി സർവ്വകലാശാലാ യൂണിയൻ ചെയർമാനായിരുന്നു. എൻ.എസ്.യു ദേശീയ കമ്മറ്റി സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്. 1996-ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തോറ്റു കൊണ്ടാണ് വി.ഡി. സതീശൻ്റെ സംസ്ഥാന രാഷ്ട്രീയ മത്സര തുടക്കം. അന്ന് കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ പറവൂരിൽ നിന്ന് മത്സരിച്ച അദ്ദേഹം സി.പി.ഐ സ്ഥാനാർഥിയായ പി. രാജുവിനോട് പരാജയപ്പെട്ടു. അന്നത്തെ കാലത്ത് പറവൂർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്നു. പിന്നീട് 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന കെ.എം. ദിനകരനെ 7,792 വോട്ടിന് തോൽപ്പിച്ചാണ് ആദ്യമായി നിയമസഭയിലെത്തിയത്. 2001-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം കേരള ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്നു. 2006-ലും 2011-ലും 2016-ലും 2021-ലും ഇതേ മണ്ഡലത്തിൽ വിജയം കൈവരിച്ചു.

പന്ത്രണ്ടാം നിയമസഭയിൽ കോൺഗ്രസ് വിപ്പ് സ്ഥാനം വഹിച്ചിരുന്ന ഇദ്ദേഹം അന്യസംസ്ഥാന ലോട്ടറിക്കെതിരായ രാഷ്ട്രീയ സംവാദങ്ങളിലൂടെ കൂടുതൽ മാധ്യമശ്രദ്ധ നേടി. പരിസ്ഥിതിക്കു വേണ്ടിയും, ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിനനുകൂലമായും പ്രതികരിക്കുന്ന എം.എൽ.എമാരുടെ രാഷ്ട്രീയേതര സംഘത്തിൽ പ്രമുഖനായി. എ.ഐ.സി.സി സെക്രട്ടറിയും 2014 ൽ കെ.പി.സി.സി വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ചു. 2026 ഏപ്രിൽ 9 ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് 11,376 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടു. 2021 മേയ് 22-ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി വി.ഡി. സതീശനെ 15-ാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു. ടി.എം. തോമസ് ഐസക്കിനെതിരായ സഭാ ചർച്ചകളിലൂടെ അദ്ദേഹം ശ്രദ്ധേ നേടിയിരുന്നു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും