Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

ക്ഷേത്ര ഗോപുരത്തിന് സമീപത്തെ കുഴികൾ അപകടകാരണമാകുന്നു

എസ്. സതീഷ്കുമാർ

ക്ഷേത്ര ഗോപുരത്തിന് സമീപത്തെ കുഴികൾ അപകടകാരണമാകുന്നു

വൈക്കം: നഗരത്തിൽ പടിഞ്ഞാറെ ക്ഷേത്ര ഗോപുരത്തിന് സമീപം റോഡിലെ കുഴികൾ അപകടകാരണമാവുന്നു. പടിഞ്ഞാറെ നടയിൽ നിന്ന തെക്കേ നടയിലേക്ക് തിരിയുന്ന രണ്ട് വളവുകളിലെ കുഴികളിൽ അപകടങ്ങൾ നിത്യേനയാണ്. കൊടും വളവിലാണ് ഇവിടെ റോഡ് ഒരു ഭാഗം പൂർണ്ണമായി തകർന്ന് കുഴികളായി മാറിയത്. ആറ് മാസം മുൻപ് അറ്റകുറ്റപണി നടത്തിയ ഭാഗങ്ങളാണ് പാടെ തകർന്ന് കിടക്കുന്നത്.

0:00
/2:48

മഴവെള്ളംകെട്ടികിടക്കുന്ന കുഴികളിൽ ചാടി ഇരുചക്ര വാഹനയാത്രക്കാ ർസ്ഥിരമായി അപകടത്തിൽപെടുന്ന സ്ഥിതിയായിട്ടും നടപടി ഉണ്ടായിട്ടില്ല. ഇവിടെ കുഴികളിൽ വീഴാതെ എതിർ ഭാഗത്തേക്ക് മാറുന്ന വാഹനങ്ങൾ വളവിൽ എതിരെ വരുന്ന വാഹന ങ്ങൾക്ക് അടിയിൽപ്പെടാതെ രക്ഷപെടുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. ഒരു കുഴിയിൽ ചാടാതെ വെട്ടിക്കുന്ന വാഹനങ്ങൾ മറ്റൊരു കുഴിയിൽ ചാടിയും അപകടങ്ങൾ പതിവാകുകയാണ്. സ്കൂൾ വിദ്യാർത്ഥികളടക്കമുള്ള വഴിയാത്രക്കാരും ഈ അപകടവളവ് കടക്കുന്നത് ജീവൻ കൈയ്യിൽ പിടിച്ചാണ്. ഫുട്പാത്ത് പോലും ഇല്ലാത്ത ഇവിടെ കുഴിയിൽ ചാടി നിയന്ത്രണം വിടുന്ന വാഹനങ്ങളെ പേടിച്ച് വേണം കാൽ നടക്കാർക്കും ഇവിടം കടക്കാൻ. പൊതുമരാമത്ത് വകുപ്പിനും നഗരസഭക്കും മൂക്കിന് താഴെയാണ് ഏറെ തിരക്കേറിയ റോഡിൽ ഒരു മാസമായി ഈ അപകട സ്ഥിതി തുടരുന്നത്. തകർന്ന റോഡ് നന്നാക്കാൻ അടിയന്തിര നടപടി ഉണ്ടായില്ലെങ്കിൽ വലിയ അപകട സാധ്യതയാണ് ഇവിടെ ഉള്ളത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും