Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

അഷ്ടമി: വരവേല്പ് പന്തലുകൾക്ക് കാൽനാട്ടി

അഷ്ടമി: വരവേല്പ് പന്തലുകൾക്ക് കാൽനാട്ടി
കൊച്ചാലുംചുവട് ഭഗവതി സന്നിധാനത്ത് ഒരുക്കുന്ന പന്തലിന്റെ കാൽനാട്ട് കർമ്മം നടന്നപ്പോൾ

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിയുടെ ഭാഗമായി വടക്കേ നടയിലും തെക്കേ നടയിലും കൊച്ചാലുംചുവട്ടിലും അലങ്കാരപ്പന്തൽ ഉയരും. വൈദ്യുതി ദീപങ്ങളാൽ അലംങ്കരിക്കുന്ന അലങ്കാരപ്പന്തലുകൾ അഷ്ടമിയുടെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ്. അഷ്ടമി നാളിൽ എഴുന്നള്ളുന്ന ഉദയനാപുരത്തപ്പൻ, ശ്രീനാരായണപുരം ദേവൻ, കൂട്ടുമ്മേൽ ഭഗവതി എന്നിവർക്ക് കൊച്ചാലും ചുവട്ടിലും വടക്കേനടയിലും നിർമ്മിക്കുന്ന അലങ്കാരപ്പന്തലിൽ വരവേൽപ്പ് നൽകും. മൂത്തേടത്തുകാവ് ഭഗവതിക്കും ഇണ്ടംതുരുത്തിൽ ദേവിക്കും തെക്കെനടയിൽ ഒരുക്കുന്ന പന്തലിലാണ് വരവേൽപ്പ് നൽകുന്നത്. വടക്കേ നടയിൽ ഒരുക്കുന്ന പന്തലിന്റെ കാൽനാട്ടുകർമ്മം വൈക്കത്തെ കൊടിയേറ്റിന് ശേഷം  നടന്നു. പ്രസിഡൻ്റ് അശോകൻ വെള്ളവേലി, സെക്രട്ടറി ശ്രീഹർഷൻ, ട്രഷറർ ബിനോയി തുടങ്ങിയവർ പങ്കെടുത്തു. തെക്കേനടയിൽ ഒരുക്കുന്ന പന്തലിന്റെ കാൽനാട്ട് കർമ്മം മാളിപ്പുറം മുൻ മേൽശാന്തി ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരി നിർവഹിച്ചു. ഭാരവാഹികളായ അഡ്വ. കെ.പി. ശിവജി, പി.എൻ. ശ്രീധരപണിക്കർ പി.എൻ. രാധാകൃഷ്ണൻ, എം.ടി. അനിൽ കുമാർ, ബി. ശശിധരൻ, ജി. രഘുനാഥ്, റൂബി പൂക്കാട്ട് മഠം, ശ്രീഹരി, സാബു തകിടയിൽ, എ. സനീഷ് കുമാർ ഷാജി വല്ലൂത്തറ, ജി. ഗോപകുമാർ എം.സി. അംബുജാഷൻ എന്നിവർ പങ്കെടുത്തു. കൊച്ചാലും ചുവട് ഭഗവതി സന്നിധാനത്തിൽ  കൊടിയേറ്റിന് ശേഷം നടന്ന കാൽനാട്ട് ചടങ്ങിൽ ഭാരവാഹികളായ ടി.കെ. രമേഷ് കുമാർ, സുധാകരൻ കാലാക്കൽ, കെ.വി. പവിത്രൻ, ജിബു ആർ. കൊറ്റനാട്ട് , ബി. ഗോപകുമാർ, ദിലീപ് രവി, കെ. ശിവപ്രസാദ്, ജയൻ ഞള്ളയിൽ, എൻ.കെ. അജിമോൻ, പി.കെ. അജിമോൻ, എസ്.വി. ഹരികുമാർ, ചന്ദ്രശേഖരൻ നായർ എന്നിവർ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും