Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

നാളെയാണ്... നാളെയാണ് ആ തപാൽപ്പെട്ടി സംഗമം

നാളെയാണ്... നാളെയാണ് ആ തപാൽപ്പെട്ടി സംഗമം

വൈക്കം: സമൂഹമാധ്യമങ്ങളിൽ ആരോ ഇട്ട ഒരു പോസ്റ്റിൽ നിന്നായിരുന്നു സ്മൃതിസമൃദ്ധമായ ഇന്നലെകളിലേക്ക് അവരിൽ ചിലർ ഒന്ന് തിരികെ നടന്നത്. പിന്നെ അത് പനി പോലെ പടർന്നു. ചിലർ ഓർമ്മകളുടെ മഴ നനഞ്ഞ് നടന്നു. ചിലരൊക്കെ നഷ്ടപ്രണയങ്ങളുടെ നൊമ്പരത്തിൻ്റെ സുഖമറിഞ്ഞു. മറ്റുചിലർ ഊഷ്മളമായിരുന്ന വ്യക്തിബന്ധങ്ങളുടെ നഷ്ടങ്ങൾ തിരഞ്ഞു."തപാൽ വകുപ്പിൻ്റെ ആ ചുവന്ന എഴുത്തുപെട്ടികൾ ഇനിയില്ല. അവയെല്ലാം ഓർമ്മയാകും." ഇതായിരുന്നു സമൂഹമാധ്യമങ്ങളിൽ വന്ന ആ പോസ്റ്റ്. അത് വ്യാജമാണെന്ന് തപാൽ വകുപ്പ് തന്നെ പിന്നീട് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പക്ഷേ അപ്പോഴേക്കും അത് പലരുടെയും മനസ്സിൽ പഴയ എഴുത്തോർമ്മകൾ ഉണർത്തിവിട്ടിരുന്നു. അങ്ങനെയാണ് മാളികയിൽ കുടുംബത്തിൻ്റെ വാട്സാപ്പ് കൂട്ടായ്മയിൽ 'തപാൽപ്പെട്ടി ' ചർച്ചയായത്. അത് ചരിത്രത്തിലാദ്യമായി ഒരു കുടുംബത്തിൻ്റെ തപാൽപ്പെട്ടി സംഗമത്തിന് വഴിയൊരുക്കി. തപാൽപ്പെട്ടി എന്ന വാക്ക് കേൾക്കുമ്പോൾ ഒരുപാട് ഗൃഹാതുര സ്മരണകൾ മനസ്സിൽ വരും. ഇന്നത്തെപ്പോലെ ഇമെയിലുകളും, വാട്ട്‌സ്ആപ്പും ഒന്നുമില്ലാതിരുന്ന സുന്ദരമായ ഒരു കാലം. തപാൽപ്പെട്ടിക്ക് അന്ന് നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ടായിരുന്നു. ചുവന്ന നിറത്തിലുള്ള, ഗ്രാമങ്ങളിലെ കവലകളിലും പ്രധാനപ്പെട്ട സ്ഥലങ്ങളിലും കണ്ടിരുന്ന തപാൽപ്പെട്ടികൾ ഒരു പ്രതീക്ഷയുടെ പ്രതീകമായിരുന്നു. പ്രിയപ്പെട്ടവർക്കായി കത്തുകൾ, ആശംസാ കാർഡുകൾ, എന്നിവയെല്ലാം സ്വീകരിച്ച് അടുത്ത ആളുകളിലേക്ക് എത്തിക്കുന്നതിൽ അത് വഹിച്ചിരുന്ന പങ്ക് വളരെ വലുതാണ്.  തപാൽക്കാരൻ വരുന്നതും, കത്ത് കിട്ടാനായി കാത്തിരിക്കുന്നതുമെല്ലാം ഇന്നത്തെ തലമുറയ്ക്ക് അവിശ്വസനീയമായേക്കാം, എന്നാൽ അതൊരു വലിയ അനുഭൂതിയായിരുന്നു. ഇൻ്റർനെറ്റ് എന്ന ഒരു വലയിൽ, മൊബൈൽ ഫോണിൻ്റെ നെറ്റ് വർക്കിനുളളിൽ, അതിവേഗം കൈമാറുന്ന സന്ദേശങ്ങൾക്ക്  കൈമാറാൻ കഴിയാത്ത വൈകാരികത ആ മഞ്ഞ കവറിനുള്ളിൽ, നീല ഇൻലൻ്റിനുള്ളിൽ അടക്കം ചെയ്യപ്പെട്ടിരുന്നു. ഒരു കത്ത് സ്വന്തം കൈപ്പടയിൽ എഴുതി, ശ്രദ്ധയോടെ പോസ്റ്റ് ചെയ്ത്, ഒരാഴ്ചയോളം കാത്തിരുന്ന് കിട്ടുമ്പോൾ ഉള്ള അനുഭൂതിക്ക് പകരം വെക്കാൻ മറ്റൊന്നില്ല. ഇതൊക്കെയാണ് നാടിൻ്റെ നാനാഭാഗത്തുള്ള മാളികയിൽ കുടുംബാംഗങ്ങളെ ഒരു തപാൽ പെട്ടിയുടെ പേരിൽ മൂവാറ്റുപുഴയാറിൻ്റെ തീരത്ത് ഒത്തുചേർക്കുന്നത്. 

നാളെ രാവിലെ 10 മുതൽ വെള്ളൂർ മൈ3 റിസോർട്ടിലാണ് തപാൽപ്പെട്ടി സംഗമം നടക്കുക.

ഫോൺ: 9847 327 566

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും