Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം വൈക്കം കാട്ടിക്കുന്നിൽ വൈദ്യുതി കമ്പി പൊട്ടി വീണ് സഹോദരങ്ങൾക്ക് ഷോക്കേറ്റു മഴയാണ്, കുട്ടികളെ ചേർത്ത് പിടിക്കണം: കെ. ബിനിമോൻ എം.എൽ.എ വൈക്കത്ത് രക്ഷാ സേനക്കും വേണം രക്ഷാപ്രവർത്തനം വൈക്കത്ത് പ്രളയഭീതി കുറയുന്നു: മഴ മുന്നറിയിപ്പിൽ ആശങ്ക മാറാതെ തീരദേശങ്ങൾ ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു വീടിനുള്ളിൽ വെള്ളം കയറി കുഴഞ്ഞുവീണ വൃദ്ധന് രക്ഷകരായി ജനപ്രതിനിധികളും ഫയർഫോഴ്സും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം വൈക്കം കാട്ടിക്കുന്നിൽ വൈദ്യുതി കമ്പി പൊട്ടി വീണ് സഹോദരങ്ങൾക്ക് ഷോക്കേറ്റു മഴയാണ്, കുട്ടികളെ ചേർത്ത് പിടിക്കണം: കെ. ബിനിമോൻ എം.എൽ.എ വൈക്കത്ത് രക്ഷാ സേനക്കും വേണം രക്ഷാപ്രവർത്തനം വൈക്കത്ത് പ്രളയഭീതി കുറയുന്നു: മഴ മുന്നറിയിപ്പിൽ ആശങ്ക മാറാതെ തീരദേശങ്ങൾ ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു വീടിനുള്ളിൽ വെള്ളം കയറി കുഴഞ്ഞുവീണ വൃദ്ധന് രക്ഷകരായി ജനപ്രതിനിധികളും ഫയർഫോഴ്സും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ
|
Loading Weather...
Follow Us:

പി.എസ്. ഷംനാസും നിവിൻ പോളിയും ബന്ധപ്പെട്ട കേസ് ഒത്തു തീർപ്പിലൂടെ പരിഹരിക്കാൻ കോടതി നിർദേശം

പി.എസ്. ഷംനാസും നിവിൻ പോളിയും ബന്ധപ്പെട്ട കേസ് ഒത്തു തീർപ്പിലൂടെ പരിഹരിക്കാൻ കോടതി നിർദേശം
പി.എസ്. ഷഹനാസ്

വൈക്കം: തലയോലപ്പറമ്പ് സ്വദേശിയായ സിനിമ നിർമ്മാതാവ് പി.എസ്. ഷംനാസും നടൻ നിവിൻ പോളിയും സംവിധായകൻ എബ്രിഡ് ഷൈനുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പിലൂടെ പരിഹരിക്കാൻ ഹൈക്കോടതി നിർദ്ദേശം. ഇരുപതാം തീയതി മീഡിയേഷൻ സെന്ററിൽ കേസ് പരിഗണിക്കാൻ കോടതി നിർദേശിച്ചു. മധ്യസ്ഥനായി ജോർജ് മെർലോ പല്ലത്തിനെ ചുമതലപ്പെടുത്തി. അതേസമയം ഷംനാസ് വ്യാജരേഖ ചമച്ചു എന്ന് കാണിച്ച് നിവിൻപോളി പാലാരിവട്ടം പോലീസിൽ നൽകിയ കേസ് കോടതി സ്റ്റേ ചെയ്തു. നിവിൻ പോളിയുടെ കേസിൽ യാതൊരുവിധ തുടർ നടപടിയും എടുക്കാൻ പാടില്ലെന്നാണ് കോടതി നിർദ്ദേശം. പി.എസ്. ഷംനാസ് കഴിഞ്ഞ ജൂലായ് മാസത്തിലാണ് നിവിന്‍ പോളിയ്ക്കും സംവിധായകന്‍ എബ്രിഷ് ഷൈനും എതിരെ തലയോലപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഷംനാസില്‍ നിന്നും പണം വാങ്ങിയ കാര്യം മറച്ചുവെച്ച് ആക്ഷന്‍ ഹീറോ ബിജു-2 എന്ന സിനിമയുടെ വിതരണാവകാശം മറ്റൊരാള്‍ക്ക് നല്‍കിയെന്നാണ് പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇരുവര്‍ക്കുമെതിരേ തലയോലപ്പറമ്പ് പോലീസ് കേസ് എടുത്തിരുന്നു. എന്നാൽ വ്യാജ രേഖ ചമച്ചാണ് ഷംനാസ് അവകാശവാദം ഉന്നയിക്കുന്നതെന്നായിരുന്ന നടൻ നിവിൻ പോളിയുടെ പരാതി. പാലാരിവട്ടം പോലീസിൽ നൽകിയ ഈ കേസാണ് കോടതി സ്റ്റേ ചെയ്തത്. അതേസമയം നിവിൻ പോളിയെ ഒന്നാംപ്രതിയാക്കിയും സംവിധായകൻ എബ്രിഡ് ഷൈൻരണ്ടാം പ്രതിയാക്കിയും വൈക്കം കോടതിയിൽ നിലവിലുള്ള കേസാണ് ഒത്തുതീർപ്പ് ചർച്ചയിലൂടെ പരിഹരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട്നടൻ നിവിൻ പോളി വൈക്കം കോടതിയിലെത്തി അടച്ചിട്ട മുറിയിൽ മൊഴി നൽകിയിരുന്നു. വ്യാജ ഒപ്പിട്ട് അവകാശവാദം ഉന്നയിച്ചുവെന്ന് കാണിച്ച് മഹാവീര്യര്‍ സിനിമയുടെ സഹനിര്‍മാതാവായ പി.എസ്. ഷംനാസിനെതിരെ നിവിൻ പോളിയും വൈക്കം കോടതിയില്‍ പരാതി നല്‍കിയിരുന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും