Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം വൈക്കം കാട്ടിക്കുന്നിൽ വൈദ്യുതി കമ്പി പൊട്ടി വീണ് സഹോദരങ്ങൾക്ക് ഷോക്കേറ്റു മഴയാണ്, കുട്ടികളെ ചേർത്ത് പിടിക്കണം: കെ. ബിനിമോൻ എം.എൽ.എ വൈക്കത്ത് രക്ഷാ സേനക്കും വേണം രക്ഷാപ്രവർത്തനം വൈക്കത്ത് പ്രളയഭീതി കുറയുന്നു: മഴ മുന്നറിയിപ്പിൽ ആശങ്ക മാറാതെ തീരദേശങ്ങൾ ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു വീടിനുള്ളിൽ വെള്ളം കയറി കുഴഞ്ഞുവീണ വൃദ്ധന് രക്ഷകരായി ജനപ്രതിനിധികളും ഫയർഫോഴ്സും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം വൈക്കം കാട്ടിക്കുന്നിൽ വൈദ്യുതി കമ്പി പൊട്ടി വീണ് സഹോദരങ്ങൾക്ക് ഷോക്കേറ്റു മഴയാണ്, കുട്ടികളെ ചേർത്ത് പിടിക്കണം: കെ. ബിനിമോൻ എം.എൽ.എ വൈക്കത്ത് രക്ഷാ സേനക്കും വേണം രക്ഷാപ്രവർത്തനം വൈക്കത്ത് പ്രളയഭീതി കുറയുന്നു: മഴ മുന്നറിയിപ്പിൽ ആശങ്ക മാറാതെ തീരദേശങ്ങൾ ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു വീടിനുള്ളിൽ വെള്ളം കയറി കുഴഞ്ഞുവീണ വൃദ്ധന് രക്ഷകരായി ജനപ്രതിനിധികളും ഫയർഫോഴ്സും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ
|
Loading Weather...
Follow Us:

വണികവൈശ്യസംഘത്തിന്റെ ഊരുചുറ്റൽ കുംഭകുടം ആരംഭിച്ചു

വണികവൈശ്യസംഘത്തിന്റെ ഊരുചുറ്റൽ കുംഭകുടം ആരംഭിച്ചു
വണിക വൈശ്യസംഘം 27 നമ്പർ ശാഖയുടെ ഊരുചുറ്റൽ കുംഭകുടം ആരംഭിച്ചപ്പോൾ

ആർ. സുരേഷ് ബാബു

വൈക്കം: വൈക്കം വണിക വൈശ്യസംഘത്തിന്റെ ഊരുചുറ്റൽ കുംഭകുടം ആരംഭിച്ചു. മൂത്തേടത്ത് കാവ് ക്ഷേത്രത്തിലേക്ക് കുംഭഭരണി ദിനമായ ഫെബ്രു 23ന്  നടക്കുന്ന കുംഭകുട കുത്തി യോട്ടത്തിന്റെ മുന്നോടിയായാണ് ഊരു ചുറ്റൽ കുംഭകുടം നടത്തുന്നത്. കിഴക്കേ നട മുത്താരമ്മൻ കാവിൽ ആനത്താനത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകളും കാപ്പ് കെട്ട് - കുടിയിരുത്തൽ ചടങ്ങുകൾ നടന്നു. കാളിയമ്മ നട ക്ഷേത്രത്തിലെ വെളിച്ചപ്പാട് എം. ജയൻ ദീപം തെളിയിച്ചു കുംഭകുടം നിറച്ച് വൃതം എടുത്തവർക്ക് കൈമാറി.  ഗിഞ്ചറ, കൈമണി എന്നി വാദ്യമേളങ്ങളുടെയും സ്തുതി ഗീതങ്ങളുടെയും താളത്തിനൊപ്പം നൃത്തചുവടുകളുമായി വൈക്കത്തിന്റ വിവിധ ഭാഗങ്ങളിൽ ഒൻപത് ദിവസം ഊരു ചുറ്റും. വണിക വൈശ്യസംഘം 27 നമ്പർ ശാഖ മൂത്തേടത്ത് കാവ് ക്ഷേത്രത്തിലേക്ക് നടത്തുന്ന കുംഭകുട- കുത്തിയോട്ടം പതിവ് ആചാരമാണ്. ഭരണി നാളിൽ കുംഭകുട- കുത്തിയോട്ടം കാവിലെ അലങ്കാര ഗോപുരത്തിൽ എത്തുമ്പോൾ കാവിലമ്മ എഴുന്നള്ളി എതിരേറ്റ് ക്ഷേത്രത്തിലേക്ക് ആനയാക്കും 23ന് രാവിലെ 8 ന് പടിക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും മുത്താരമ്മൻ കാവിലേക്ക് ദേശതാലപ്പൊലി 9 ന് തന്ത്രി നാഗമ്പൂഴി മന ഹരിഗോവിന്ദൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ സർപ്പപൂജ 11.30 ന് പമ്പമേളം, 12 ന് കുംഭകുട സദ്യ, 2.30 ന് വിൽപ്പാട്ട്, 3.10 ന് കുടം പൂജ വൈകിട്ട് 5.05 ന് കുത്തിയോട്ടം 7.40 ന് കുംഭകുട എതിരേൽപ്പ്  8.10 ന് കുംഭകുടാഭിഷേകം. ചടങ്ങുകൾക്ക് വി.ആർ. ഗിരി, നിഷാദ്, എ. വേലായുധൻ ചെട്ടിയാർ, എം. മഹാദേവൻ, രാഹുൽ ബാബു, രാജേഷ് മാളിയേക്കൽ, വി. അനൂപ് എൻ.ആർ അമ്മിണിയമ്മ റാണി രൂപേഷ് തുടങ്ങിയവർ നേതൃത്വം നല്കും.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും