Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം വീട്ടുവളപ്പിൽ കഞ്ചാവ് ചെടി: യുവാവ് അറസ്റ്റിൽ നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ചു ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ് പിതാവിന്റെ ഓർമ്മയ്ക്കായി ജന്മനാട്ടിൽ ക്ലിനിക്ക് തുറന്ന് ഡോ. രാഖിത രാജേന്ദ്രൻ ക്ഷേമ പെൻഷൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും: വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി വൈക്കത്ത് പ്രധാന റോഡരുകിലെ സ്വകാര്യ മതിൽ അപകടാവസ്ഥയിൽ കൊട്ടാരക്കരയിൽ ബസ്സ് സ്റ്റോപ്പിലേക്ക് ടിപ്പർ ഇടിച്ചു കയറി: മൂന്ന് മരണം വീട്ടുവളപ്പിൽ കഞ്ചാവ് ചെടി: യുവാവ് അറസ്റ്റിൽ നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ചു ഷിഗല്ല: നഗരസഭ ആരോഗ്യ വിഭാഗം അറിയിപ്പ് പിതാവിന്റെ ഓർമ്മയ്ക്കായി ജന്മനാട്ടിൽ ക്ലിനിക്ക് തുറന്ന് ഡോ. രാഖിത രാജേന്ദ്രൻ ക്ഷേമ പെൻഷൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും: വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി വൈക്കത്ത് പ്രധാന റോഡരുകിലെ സ്വകാര്യ മതിൽ അപകടാവസ്ഥയിൽ
|
Loading Weather...
Follow Us:

ഭാഗ്യവാനാരാണെന്ന് തർക്കം: 2025-ലെ ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 20 കോടി രൂപ കൈമാറുന്നത് ഹൈക്കോടതി തടഞ്ഞു

എറണാകുളം: സമ്മാനാർഹമായ ടിക്കറ്റ് തന്റേതാണെന്നും എന്നാല്‍ അത് കൊറിയർ സ്ഥാപനത്തിലെ ജീവനക്കാർ മോഷ്ടിച്ചതാണെന്നും കാണിച്ച്‌ പിറവം സ്വദേശി റിട്ടയേർഡ് എ.എസ്‌.ഐ കെ.കെ സജിമോൻ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. സജിമോൻ ശബരിമല തീർത്ഥാടകർക്കായി ഓടിക്കുന്ന തന്റെ വാഹനത്തില്‍ നിന്ന് ലഭിച്ച നെയ്യ് അടങ്ങിയ പാത്രം ഉടമയ്ക്ക് കൈമാറാനായി സൂക്ഷിച്ചു വെച്ചിരുന്നു. തന്റെ ലോട്ടറി ടിക്കറ്റും ഭാഗ്യത്തിനായി ഈ നെയ്യ് പാത്രത്തിനൊപ്പം പൂജാമുറിയില്‍ സൂക്ഷിച്ചു. പിന്നീട് ഉടമയുടെ ആവശ്യപ്രകാരം ഈ പാത്രം കൊറിയർ വഴി അയക്കാൻ സജിമോൻ തീരുമാനിച്ചു. ജനുവരി 24-ന് ഒരു അപകടത്തില്‍പ്പെട്ട് തലയ്ക്ക് പരിക്കേറ്റ സജിമോൻ അവശനിലയിലായിരുന്നു. ഈ അവശതയ്ക്കിടെ ജനുവരി 30-ന് പിറവത്തെ ഒരു കൊറിയർ സ്ഥാപനത്തില്‍ പാത്രം അയക്കാൻ ഏല്‍പ്പിച്ചു. എന്നാല്‍ പാത്രം പാക്ക് ചെയ്യുന്നതിനിടെ ജീവനക്കാർ ടിക്കറ്റ് കൈക്കലാക്കിയെന്നാണ് സജിമോന്റെ പരാതി. ലോട്ടറി അടിച്ചത് അറിഞ്ഞ് ടിക്കറ്റിനായി തിരഞ്ഞപ്പോഴാണ് അത് നെയ്യ് പാത്രത്തോടൊപ്പം കൊറിയർ ഓഫീസില്‍ പോയ വിവരം അദ്ദേഹം തിരിച്ചറിഞ്ഞത്. സജിമോൻ ഉടൻ തന്നെ കൊറിയർ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും ടിക്കറ്റ് തിരികെ ലഭിച്ചില്ല. തുടർന്ന് അദ്ദേഹം പോലീസിലും കോടതിയിലും പരാതി നല്‍കുകയായിരുന്നു. കൊറിയർ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, സമ്മാനത്തുക കൈമാറുന്നത് താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് ഉത്തരവിട്ടു. കൂടാതെ, നിലവില്‍ ലോട്ടറി വകുപ്പില്‍ ടിക്കറ്റ് ഹാജരാക്കിയ വ്യക്തിയുടെ വിവരങ്ങളും ടിക്കറ്റിന്റെ പകർപ്പും മുദ്രവെച്ച കവറില്‍ ഹാജരാക്കാൻ ലോട്ടറി ഡയറക്ടറോട് കോടതി നിർദ്ദേശിച്ചു. കേസിലെ അന്വേഷണം പൂർത്തിയാകുന്നത് വരെ സമ്മാനത്തുക വിതരണം ചെയ്യരുതെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും