Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കെ.എസ്.ആർടി.സി ബസ് സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് പത്തോളം പേർക്ക് പരുക്ക് ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് കെ.എസ്.ആർടി.സി ബസ് സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് പത്തോളം പേർക്ക് പരുക്ക് ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന്
|
Loading Weather...
Follow Us:

നേരേകടവ് കരിയില്‍ ഓര്‍ശ്ലേം പള്ളി റോഡ് തകർന്നു: പ്രദേശ വാസികൾ ദുരിതത്തിൽ

നേരേകടവ് കരിയില്‍ ഓര്‍ശ്ലേം പള്ളി റോഡ് തകർന്നു: പ്രദേശ വാസികൾ ദുരിതത്തിൽ
നേരേകടവ് കരിയില്‍ ഓര്‍ശ്ലേം പള്ളി റോഡ് കുണ്ടും കുഴിയുമായി തകര്‍ന്ന് റോഡ് കാട് കയറിയ നിലയിൽ

വൈക്കം: ഉദയനാപുരം പഞ്ചായത്തില്‍ 15, 16 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന നേരേകടവ് - കരിയില്‍ - ഓര്‍ശ്ലം പള്ളി റോഡ് കുണ്ടും കുഴിയുമായി തകര്‍ന്ന് കാല്‍നടയാത്ര പോലും സാധ്യമല്ലാത്ത സാഹചര്യം പ്രദേശ വാസികളെ വിഷമത്തിലാക്കി. തീരദേശ വാസികളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ഏക യാത്ര സൗകര്യമാണിത്. റോഡ് തകര്‍ന്നതോടെ സ്‌കൂള്‍ ബസ്സുകളും ഇതുവഴി കടന്നപോകാത്തത് മൂലം വിദ്യാര്‍ത്ഥികളും ബുദ്ധിമുട്ടിലാണ്. രോഗികളെ കൊണ്ടു പോകുന്നതിനായി ഓട്ടോറിക്ഷ വിളിച്ചാല്‍ പോലും വരാത്ത സാഹചര്യമാണ്. താലൂക്ക് ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയിലേക്കും താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയിലേക്കും പോയി വരാന്‍ മാര്‍ഗ്ഗം ഇല്ലാതായി. ദീര്‍ഘകാലമായി റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതുമൂലം റോഡിന്റെ കൂടുതല്‍ ഭാഗങ്ങള്‍ കാട് കയറിയ നിലയിലാണ്. റോഡിന്റെ പുനര്‍നിര്‍മാണം ആവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്തിലും ബന്ധപ്പെട്ട അധികാരികള്‍ക്കും പലതവണ പരാതി കൊടുത്തിട്ടും നടപടി ഉണ്ടാകാത്ത സ്ഥിതിയാണെന്ന് പ്രദേശ വാസികള്‍ പറഞ്ഞു. വേമ്പനാട്ടുകായലില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ക്ക് ഉല്‍പ്പന്നങ്ങൾ വിപണന മേഖലകളില്‍ എത്തിക്കാന്‍ കഴിയാത്തത് മത്സ്യതൊഴിലാളികളെയും സാരമായി ബാധിച്ചു. റോഡിന്റെ ദുരവസ്ഥയ്ക്ക് അടിയന്തര പരിഹാരമുണ്ടാക്കാന്‍ പഞ്ചായത്തും ബന്ധപ്പെട്ട അധികാരികളും നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും