സ്കൂളുകളിലെ സ്റ്റേഡിയം നിർമ്മാണം ഉടൻ തുടങ്ങണം: കെ. ബിനിമോൻ എം.എൽ.എ
എസ്. സതീഷ്കുമാർ
വൈക്കം: സർക്കാർ സ്കൂളുകളിലെ സ്റ്റേഡിയങ്ങളുടെ നിർമ്മാണതടസ്സം നീക്കാൻ എം.എൽ.എ കെ. ബിനിമോൻ്റെ നേതൃത്വത്തിൽ യോഗം നടന്നു. കായിക യുവജനകാര്യ വകുപ്പിൻ്റെ കീഴിൽ നിയോജകമണ്ഡലത്തിലെ രണ്ടു സ്കൂളുകളിൽ 2024 -25, 2025-26 ബജറ്റുകളിലായി രണ്ടു സ്റ്റേഡിയം അനുവദിച്ചത്. നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം നിർമ്മാണം നടത്താൻ കഴിയാത്ത സാഹചര്യമായിരുന്നു. ഇത് പരിഹരിക്കുന്നതിനാണ് വൈക്കം എം.എൽ.എ കെ. ബിനിമോൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നത്. നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, വൈസ് ചെയർമാൻ സൗദാമിനി അഭിലാഷ്, വിദ്യാഭ്യാസ സ്റ്റാൻ ൻ്റിംഗ് കമ്മറ്റി ചെയർമാൻ ഡി. രഞ്ജിത്ത് കുമാർ, നഗരസഭ അംഗം അനിൽകുമാർ, കായിക വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ അഫയേഴ്സ് ബൈജു, അസിസ്റ്റൻ്റ് എൻജിനിയർ അഭിജിത്ത്, സ്പോർട്ട്സ് എ.എക്സ്.ഇ. രതീഷ്, എൽ.ആർ. തഹസിൽദാർ കെ.സി പ്രിയ, നഗരസഭാ സെക്രട്ടറി രഞ്ജിത്ത് ആർ. നായർ, എ.ഇ മഞ്ജ്ജു മോൾ, ഹെഡ് മിസ്ട്രസ്മാർ, പി.ടി.എ പ്രസിഡൻ്റ് എന്നിവരടക്കം പങ്കെടുത്ത യോഗമാണ് നടന്നത്.

കുട്ടികൾക്ക് കളിസ്ഥലം നിർമ്മിക്കുന്നതിന് സർക്കാർ അനുവദിച്ചിട്ടുള്ള നാലരക്കോടിയോളം രൂപയും (രണ്ടു കോടി + രണ്ടരക്കോടി) പ്രയോജനപ്പെടുത്താൻ സാങ്കേതിക പ്രശ്‌നങ്ങൾ കാരണമാകരുതെന്ന് എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വൈക്കം മടിയത്ര സ്കൂളിന്റെ ഭൂമി അടിയന്തരമായി സർവ്വേ നടത്തുവാൻ തഹസിൽദാർ (എൽ.ആർ)ന് എം.എൽ.എ നിർദ്ദേശം നൽകി.
Comments ()