Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദ്ദനമേറ്റു ചേർത്തലയിൽ നിർത്തിയിട്ടിരുന്ന ജെ.സി.ബിയ്ക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് നിരവധി പേർക്ക് പരിക്ക് മോഷണ കേസിലെ പ്രധാന പ്രതി കോടതിയിൽ കീഴടങ്ങി വെളളൂരിൽ തെരുവ് നായ ആക്രമണം: മൂന്ന് പേർക്ക് കടിയേറ്റു ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മി ബീച്ചിലെ മാലിന്യ വിവാദം അടിസ്ഥാനരഹിതം: നഗരസഭ ചെയർമാൻ ഫയർ ഫോഴ്‌സ് വാഹന അപകടം: പരിക്കേറ്റ 6 പേർ മാർ സ്ലീവ മെഡിസിറ്റിയിൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു മുഖ്യമന്ത്രിക്ക് നിവേദനം നൽകി കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മർദ്ദനമേറ്റു ചേർത്തലയിൽ നിർത്തിയിട്ടിരുന്ന ജെ.സി.ബിയ്ക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് നിരവധി പേർക്ക് പരിക്ക് മോഷണ കേസിലെ പ്രധാന പ്രതി കോടതിയിൽ കീഴടങ്ങി വെളളൂരിൽ തെരുവ് നായ ആക്രമണം: മൂന്ന് പേർക്ക് കടിയേറ്റു ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മി ബീച്ചിലെ മാലിന്യ വിവാദം അടിസ്ഥാനരഹിതം: നഗരസഭ ചെയർമാൻ ഫയർ ഫോഴ്‌സ് വാഹന അപകടം: പരിക്കേറ്റ 6 പേർ മാർ സ്ലീവ മെഡിസിറ്റിയിൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

വടക്കുംകൂർ മൂകാംബിക സരസ്വതി ക്ഷേത്രത്തിൽ ലളിതാ സഹസ്രനാമ ശ്ലോക ഹാര ഗ്രന്ഥം സമർപ്പിച്ചു

വടക്കുംകൂർ മൂകാംബിക സരസ്വതി ക്ഷേത്രത്തിൽ ലളിതാ സഹസ്രനാമ ശ്ലോക ഹാര ഗ്രന്ഥം സമർപ്പിച്ചു
വിനോദ് വർമ്മ രചിച്ച ലളിതാ സഹസ്രനാമ ശ്ലോക ഹാരത്തിൻ്റെ സമർപ്പണം വൈക്കം വടക്കുംകൂർ ശ്രീ മൂകാംബിക ക്ഷേത്ര സന്നിധിയിൽ നടന്നപ്പോൾ

വൈക്കം: ലളിതാസഹസ്രനാമത്തിലെ ഓരോ നാമത്തിന്റെയും ആത്മീയ, തത്ത്വചിന്താപര, മനഃശാസ്ത്രപര വ്യാഖ്യാനങ്ങൾ ഉൾക്കൊള്ളുന്ന വിനോദ് വർമ്മയുടെ പുതിയ ഗ്രന്ഥം പ്രസിദ്ധീകരണത്തിന് മുമ്പ് വടക്കുംകൂർ മൂകാംബിക സരസ്വതി ക്ഷേത്രത്തിൽ ദേവീപാദങ്ങളിൽ സമർപ്പിച്ചു. തൃപ്പൂണിത്തുറ വടക്കേ മാളിയേക്കൽ മഠത്തിൽ ശാരദയുടെ മകനായ വിനോദ് വർമ്മയാണ് ഗ്രന്ഥത്തിന്റെ രചയിതാവ്. കമ്പ്യൂട്ടർ സയൻസിലും ഗണിത ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദധാരിയായ അദ്ദേഹം ഐ.ടി. രംഗത്തെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ആത്മീയ പഠനത്തിലും ഗവേഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ആയുർവേദ ഡോക്ടറായ വിനോദനി വർമ്മയാണ് ഭാര്യ.

കഴിഞ്ഞ വൃശ്ചിക മാസത്തിലെ തൃക്കാർത്തിക നാളിൽ വടക്കുംകൂർ മൂകാംബിക സരസ്വതി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനിടെയാണ് ലളിതാസഹസ്രനാമത്തെ ആസ്പദമാക്കി ഗ്രന്ഥം രചിക്കണമെന്ന ആശയം ഉദിച്ചതെന്ന് ഗ്രന്ഥകർത്താവ് പറഞ്ഞു. തുടർന്ന് വിവിധ ആധ്യാത്മിക ഗ്രന്ഥങ്ങളും ശാസ്ത്രസ്രോതസ്സുകളും ആസ്പദമാക്കി ദീർഘകാല പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് ഗ്രന്ഥം പൂർത്തിയാക്കിയത്. വിതരണത്തിന് മുമ്പ് ദേവിയുടെ അനുഗ്രഹം തേടുന്നതിന്റെ ഭാഗമായാണ് ക്ഷേത്ര തന്ത്രി നാഗംപൂഴി മനയിൽ ഹരിഗോവിന്ദൻ നമ്പൂതിരിക്ക് ഗ്രന്ഥം സമർപ്പിച്ചത്. മേൽശാന്തി സുരേഷ് പോറ്റി, ക്ഷേത്രഭാരവാഹികൾ, ബന്ധുക്കൾ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിഷ്ണു സഹസ്രനാമത്തെ ആസ്പദമാക്കി വിനോദ് വർമ്മ മുമ്പ് രചിച്ച ഗ്രന്ഥം ആത്മീയരംഗത്ത് ശ്രദ്ധ നേടിയിരുന്നു. ലീലാവതി ടീച്ചറാണ് ആ ഗ്രന്ഥത്തിന് അവതാരിക തയ്യാറാക്കിയത്.

ലളിതാസഹസ്രനാമത്തിലെ ഓരോ നാമത്തിന്റെയും സത്ത സനാതന ധർമ്മദർശനത്തിന്റെയും മനഃശാസ്ത്രത്തിന്റെയും ആധുനിക ശാസ്ത്രവീക്ഷണത്തിന്റെയും പശ്ചാത്തലത്തിൽ വിശദീകരിക്കുന്നതാണ് പുതിയ ഗ്രന്ഥത്തിന്റെ പ്രത്യേകത.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും