Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം വൈക്കം കാട്ടിക്കുന്നിൽ വൈദ്യുതി കമ്പി പൊട്ടി വീണ് സഹോദരങ്ങൾക്ക് ഷോക്കേറ്റു മഴയാണ്, കുട്ടികളെ ചേർത്ത് പിടിക്കണം: കെ. ബിനിമോൻ എം.എൽ.എ വൈക്കത്ത് രക്ഷാ സേനക്കും വേണം രക്ഷാപ്രവർത്തനം വൈക്കത്ത് പ്രളയഭീതി കുറയുന്നു: മഴ മുന്നറിയിപ്പിൽ ആശങ്ക മാറാതെ തീരദേശങ്ങൾ ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു വീടിനുള്ളിൽ വെള്ളം കയറി കുഴഞ്ഞുവീണ വൃദ്ധന് രക്ഷകരായി ജനപ്രതിനിധികളും ഫയർഫോഴ്സും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം വൈക്കം കാട്ടിക്കുന്നിൽ വൈദ്യുതി കമ്പി പൊട്ടി വീണ് സഹോദരങ്ങൾക്ക് ഷോക്കേറ്റു മഴയാണ്, കുട്ടികളെ ചേർത്ത് പിടിക്കണം: കെ. ബിനിമോൻ എം.എൽ.എ വൈക്കത്ത് രക്ഷാ സേനക്കും വേണം രക്ഷാപ്രവർത്തനം വൈക്കത്ത് പ്രളയഭീതി കുറയുന്നു: മഴ മുന്നറിയിപ്പിൽ ആശങ്ക മാറാതെ തീരദേശങ്ങൾ ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു വീടിനുള്ളിൽ വെള്ളം കയറി കുഴഞ്ഞുവീണ വൃദ്ധന് രക്ഷകരായി ജനപ്രതിനിധികളും ഫയർഫോഴ്സും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ
|
Loading Weather...
Follow Us:

അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നു

അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നു

തിരുവനന്തപുരം: കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഫെബ്രുവരി 23 മുതൽ സെക്രട്ടറിയേറ്റ് നടയിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേവ്സ് അസോ സിയേഷൻ നടത്തി വരുന്ന സമരത്തിൻ്റെ തുടർച്ചയായി ആണ് അനിശ്ചിത കാല നിരാഹര സമരം തുടങ്ങുന്നത്. സഹകരണ പെൻഷൻകാരുടെ 2021 മുതൽ നിർത്തലാക്കിയ ക്ഷാമാശ്വാസം പുനഃസ്ഥാപിക്കണമെന്നും, മെഡിക്കൽ ഇൻഷ്വറൻസ് നടപ്പിലാക്കുക, പെൻഷൻ ബോർഡിലേയ്ക്ക് സഹകരണ സ്ഥാപനങ്ങളുടെ വിഹിതം ഉറപ്പു വരുത്തുക, പെൻഷൻ ബോർഡിൽ ജീവനക്കാർക്കും പെൻഷൻകാർക്കും തുല്യ പ്രാതിനിധ്യം നൽകുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് സഹകരണ പെൻഷൻകാർ സമരം തുടങ്ങിയത്.
ജനുവരി 29 മുതൽ സംസ്ഥാനതല സമര പ്രചരണ ജാഥയും ഫെബ്രുവരി 9 മുതൽ സെക്രട്ടറിയേറ്റ് നടയിൽ റിലേ സത്യാഗ്രഹവും കഴിഞ്ഞാണ് മൂന്നാം ഘട്ട സമരമായി നിരാഹാര സത്യാഗ്രഹം തുടങ്ങുന്നത്. സഹകരണ പെൻഷൻകാർക്ക് ക്ഷാമാശ്വാസം പുനഃസ്ഥാപിക്കുക എന്നതാണ് പ്രധാന ആവശ്യമായി ഉന്നയിക്കുന്നത്. സഹകരണ പെൻഷൻ അനുവദിക്കുന്നത് പെൻഷൻ ബോർഡ് മുഖേനയാണ്. പെൻഷൻ ബോർഡിന്റെ ഫണ്ട് എന്ന് പറയുന്നത് പെൻഷൻകാരും ജീവനക്കാരും അടച്ചു വന്ന പ്രോവിഡന്റ് ഫണ്ട് വിഹിതമാണ്. നിലവിൽ 1750 കോടി രൂപാ കേരളാ ബാങ്കിൽ പെൻഷൻ ഫണ്ട് കിടക്കുന്നുണ്ട്. 1995 ൽ തുടങ്ങിയ ഈ ഫണ്ട് ഇതുവരെയും ലാഭത്തിലാണ് പ്രവർത്തിച്ചു വരുന്നത്. 2025 മാർച്ച് 31 ലെ ആഡിറ്റ് പ്രകാരം ഈ ബോർഡിന് 75 കോടി രൂപാ ലാഭമുണ്ട്. 10 ശതമാനം ക്ഷാമാശ്വാസം അനുവദിച്ചാൽ പോലും ബോർഡിൻ്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കാത്ത സ്ഥിതിയിലാണ് പെൻഷൻ ബോർഡി ന്റെയും സർക്കാരിൻ്റെയും പിടിവാശി എന്നാണ് സംഘടനയുടെ ആക്ഷേപം. സംസ്ഥാന പ്രസിഡന്റ്റ് എം. സുകുമാരനും സംസ്ഥാന ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്‌ണനുമാണ് അനിശ്ചിതകാല നിരാഹാരസമരം തുടങ്ങുന്നത്. സംസ്ഥാന പ്രസിഡൻ്റ് എം.സുകുമാരൻ, സംസ്ഥാന ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണൻ, ട്രഷറർ കെ.എം. തോമസ്, സംസ്ഥാന സെക്രട്ടറി എം. ഗോപാലകൃഷ്‌ണൻ, ജില്ലാ പ്രസിഡന്റ്റ് വി.ഗിരീശൻ, ജില്ലാ സെക്രട്ടറി ബി. രവീന്ദ്രൻ നായർ, എക്‌സിക്യുട്ടീവ് അംഗം എ.സലാം എന്നിവരും തിരുവനന്തപുരത്ത് ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും