Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം വൈക്കം കാട്ടിക്കുന്നിൽ വൈദ്യുതി കമ്പി പൊട്ടി വീണ് സഹോദരങ്ങൾക്ക് ഷോക്കേറ്റു മഴയാണ്, കുട്ടികളെ ചേർത്ത് പിടിക്കണം: കെ. ബിനിമോൻ എം.എൽ.എ വൈക്കത്ത് രക്ഷാ സേനക്കും വേണം രക്ഷാപ്രവർത്തനം വൈക്കത്ത് പ്രളയഭീതി കുറയുന്നു: മഴ മുന്നറിയിപ്പിൽ ആശങ്ക മാറാതെ തീരദേശങ്ങൾ ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു വീടിനുള്ളിൽ വെള്ളം കയറി കുഴഞ്ഞുവീണ വൃദ്ധന് രക്ഷകരായി ജനപ്രതിനിധികളും ഫയർഫോഴ്സും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ നഗരസഭ മുൻ കൗൺസിലറുടെ വീട്ടിൽ അഗ്നിബാധ വെള്ളക്കെട്ട് ഒഴിഞ്ഞു, പക്ഷേ ഭീതി ഒഴിയുന്നില്ല തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം വൈക്കം കാട്ടിക്കുന്നിൽ വൈദ്യുതി കമ്പി പൊട്ടി വീണ് സഹോദരങ്ങൾക്ക് ഷോക്കേറ്റു മഴയാണ്, കുട്ടികളെ ചേർത്ത് പിടിക്കണം: കെ. ബിനിമോൻ എം.എൽ.എ വൈക്കത്ത് രക്ഷാ സേനക്കും വേണം രക്ഷാപ്രവർത്തനം വൈക്കത്ത് പ്രളയഭീതി കുറയുന്നു: മഴ മുന്നറിയിപ്പിൽ ആശങ്ക മാറാതെ തീരദേശങ്ങൾ ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു വീടിനുള്ളിൽ വെള്ളം കയറി കുഴഞ്ഞുവീണ വൃദ്ധന് രക്ഷകരായി ജനപ്രതിനിധികളും ഫയർഫോഴ്സും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ
|
Loading Weather...
Follow Us:

അന്‍പതു നോമ്പാചരണത്തിന്റെ വിഭൂതി തിരുനാള്‍ ആചരിച്ചു: ഇനി പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ദിനങ്ങൾ

അന്‍പതു നോമ്പാചരണത്തിന്റെ വിഭൂതി തിരുനാള്‍ ആചരിച്ചു: ഇനി പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ദിനങ്ങൾ
വിഭൂതി തിരുനാളിന്റെ ഭാഗമായി നടേല്‍പള്ളിയില്‍ വികാരി ഫാദര്‍ ആന്റണി പരവര വിശ്വവാസികളുടെ നെറ്റിയില്‍ കുരിശടയാളം വരയ്ക്കുന്നു

വൈക്കം: അന്‍പതു നോമ്പാചരണത്തിന്റെ ദീപ്തസ്മരണയില്‍ ബുധനാഴ്ച രാവിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ വിഭൂതി തിരുനാള്‍ ആചരിച്ചു. ഇനിയുള്ള അന്‍പതു ദിനങ്ങള്‍ ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും പുണ്യപ്രവര്‍ത്തിയുടെയും ദിനങ്ങളാണ്. ചെയ്ത പാപങ്ങള്‍ ഓര്‍ത്ത് പശ്ചാത്തപിക്കാനും ദൈവത്തിലേയ്ക്ക് തിരിച്ചുപോകാനുമുള്ള അവസരമാണ് നോമ്പകാലത്തെ വിശ്വവാസികള്‍ കണക്കാക്കുന്നത്. ബുധനാഴ്ച രാവിലെ 6 ന് ദേവാലയങ്ങളില്‍ വിഭൂതി തിരുനാളിന്റെ ചടങ്ങുകള്‍ തുടങ്ങി. കുരുത്തോല കരിച്ചെടുത്ത കരിയില്‍ തീര്‍ത്ത ഭസ്മം വിശ്വവാസികളുടെ നെറ്റിയില്‍ വൈദികര്‍ കുരിശടയാളം വരച്ച് വിഭൂതിയുടെ ചടങ്ങ് നടത്തി. വൈക്കം നടേല്‍ പള്ളിയില്‍ വികാരി ഫാദര്‍ ആന്റണി പരവര ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികനായിരുന്നു. അള്‍ത്താരയില്‍ വെച്ച് വെഞ്ചരിച്ച കുരുത്തോലകരി ഉപയോഗിച്ച് വിശ്വാസികളുടെയും നെറ്റിയില്‍ വൈദികര്‍ കുരിശടയാളം വരച്ചു. വൈക്കം ഫൊറോനായുടെ കീഴിലുള്ള വിവധ ദേവാലയങ്ങളില്‍ ബുധനാഴ്ച രാവിലെ 6 ന് വിഭൂതിയുടെ ചടങ്ങുകള്‍ തുടങ്ങി. സെന്റ് ജോസഫ് ഫൊറോനാപള്ളി വികാരി ഫാദര്‍ ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍, വല്ലകം സെന്റ് മേരീസ് പള്ളിയില്‍ വികാരി ഫാദര്‍ ടോണി കോട്ടയ്ക്കല്‍, ഉദയനാപുരം ഓര്‍ശ്ലേം പള്ളിയില്‍ വികാരി ഫാദര്‍ ഷിബു ജോണ്‍ ചാത്തനാട്ട്, ടി.വി. പുരം തിരുഹൃദയ ദേവാലയത്തില്‍ വികാരി ഫാദര്‍ ഡിനോ മാണിക്ക്യത്താന്‍ എന്നിവര്‍ കാര്‍മ്മികരായിരുന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും