Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജുവിന് തിരിച്ചടി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് പ്രദക്ഷിണം ഭക്തി സാന്ദ്രമായി സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്നു; ഇന്ന് എട്ടു പേർക്ക് സൂര്യാതപമേറ്റു മക്കാവൂ തത്തയെ കാണാതായി 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഒറ്റ ദിവസം നടത്തി മാർ സ്ലീവാ മെഡിസിറ്റിക്ക് ചരിത്രനേട്ടം മുങ്ങിമരണങ്ങളുടെ വേദനയിൽ നിന്ന് തുടങ്ങിയ ദൗത്യം; വിരമിച്ച ശേഷവും കരുതലായി ഷാജികുമാർ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തു വൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകതയെന്ന് ആരോപണം: കുളത്തിൽ വാഴ നട്ട് നാട്ടുകാർ പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജുവിന് തിരിച്ചടി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് പ്രദക്ഷിണം ഭക്തി സാന്ദ്രമായി സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്നു; ഇന്ന് എട്ടു പേർക്ക് സൂര്യാതപമേറ്റു മക്കാവൂ തത്തയെ കാണാതായി 11 റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഒറ്റ ദിവസം നടത്തി മാർ സ്ലീവാ മെഡിസിറ്റിക്ക് ചരിത്രനേട്ടം മുങ്ങിമരണങ്ങളുടെ വേദനയിൽ നിന്ന് തുടങ്ങിയ ദൗത്യം; വിരമിച്ച ശേഷവും കരുതലായി ഷാജികുമാർ വന്യജീവി സഫാരികളിൽ ഇനി മൊബൈൽ വേണ്ട; കടുവ സങ്കേതങ്ങളിൽ കർശന നിയന്ത്രണം കടുത്ത ചൂടിനെ തുടർന്ന് നാലു മാസം ചെനയുള്ള കറവ പശു ചത്തു വൈക്കത്ത് വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു ആറാട്ടുകുളം ശുചീകരിച്ചതിൽ അപാകതയെന്ന് ആരോപണം: കുളത്തിൽ വാഴ നട്ട് നാട്ടുകാർ പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു; ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം ശബരിമല ക്ഷേത്രത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നു മാർ സ്ലീവാ മെഡിസിറ്റി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മെയ് 3ന് ആക്‌ഷൻ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 28ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

മുന്നറിയിപ്പില്ലാതെ ബണ്ട് തുറക്കുന്നതിനെതിരെ പരാതി

മുന്നറിയിപ്പില്ലാതെ ബണ്ട് തുറക്കുന്നതിനെതിരെ പരാതി
തണ്ണീർമുക്കം ബണ്ട്

എസ്. സതീഷ് കുമാർ

വൈക്കം: തണ്ണീർമുക്കം ബണ്ടിൻ്റെ ഷട്ടറുകൾ താഴ്ത്തിയ ശേഷവും ഇടക്ക് തുറക്കുന്നത് തീരദേശവാസികൾക്ക് ദുരിതമാവുന്നു. മുന്നറിയിപ്പില്ലാതെ മൂന്നാം ബ്ലോക്കിലെ ഷട്ടറുകൾ വേലിയിറക്ക സമയത്ത് മുന്നറിയിപ്പ് ഇല്ലാതെ തുറക്കുന്നതിനാൽ മത്സ്യ തൊഴിലാളികളുടെ വലയും മറ്റ് ഉപകരണങ്ങൾക്കു കേട് വരുന്നതായും ഇവർ പരാതിപ്പെടുന്നു. ഷട്ടർ തുറക്കുമ്പോൾ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒഴുക്ക് മത്സ്യ തൊഴിലാളികൾക്ക് അപകട കാരണമാവുന്നു.

0:00
/0:32

തീരപ്രദേശത്തെ താഴ്ന്ന സ്ഥലങ്ങളിൽ വേലിയേറ്റ സമയത്ത് വെള്ളക്കെട്ടും രൂക്ഷമാവുകയാണ്. വീടുകളിലെ ശുചിമുറി ടാങ്കുകൾ പോലും വെള്ളക്കെട്ടിലാവുന്നതിനാൽ പ്രാഥമികാവശ്യങ്ങൾക്ക് പോലും കഴിയാതെ നിരവധി തീരദേശവാസികൾ ദുരിതത്തിലുമാണ്. കാർഷിക മേഖലയിൽ ഉപ്പുവെള്ളം തടയാനാണ് ഡിസംബർ പകുതിയോടെ ബണ്ട് അടക്കുന്നത്. എന്നാൽ ഓരു വെള്ളം കയറാതെ വരുന്നത് കക്കയുടെ ഉത്പാദനത്തെ ബാധിക്കുന്നതായും കക്കാ തൊഴിലാളികൾ പറയുന്നു. ഡിസംബർ പകുതിമുതൽ മാർച്ച് മാസം വരെയാണ് ബണ്ട് അടച്ചിടുന്നത്. എന്നാൽ കാർഷിക കലണ്ടർ ഏകീകരിച്ച് പരിഷ്ക്കരിച്ച ശേഷം ബണ്ട് പരീക്ഷണാടിസ്ഥാനത്തിൽ ഒരു വർഷം തുറന്നിട്ട് പഠനം നടത്തി പ്രശ്ന പരിഹാരം വേണമെന്നാണ് മത്സ്യ- കക്കാ തൊഴിലാളികളുടെ ആവശ്യം.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും