Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കം നഗരസഭ കേരഗ്രാമം പദ്ധതിയിൽ; നാളികേര കർഷകർക്ക് വലിയ പ്രതീക്ഷ ◆ ഇന്ത്യന്‍ ആര്‍മിയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമടക്കം ലഡാക്കിലേക്കൊരു സഫാരി യാത്ര ◆ റാഗിങ്ങും ലഹരി ഉപയോഗവും തടയാൻ 'സിദ്ധാർഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' ഇന്ന് നിലവിൽ വരും ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ വൈക്കം നഗരസഭ കേരഗ്രാമം പദ്ധതിയിൽ; നാളികേര കർഷകർക്ക് വലിയ പ്രതീക്ഷ ◆ ഇന്ത്യന്‍ ആര്‍മിയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളുമടക്കം ലഡാക്കിലേക്കൊരു സഫാരി യാത്ര ◆ റാഗിങ്ങും ലഹരി ഉപയോഗവും തടയാൻ 'സിദ്ധാർഥൻ സ്റ്റുഡന്റ് വെൽഫെയർ ആപ്പ്' ഇന്ന് നിലവിൽ വരും ◆ യു.എ.ഇയിൽ വിനിക്സിന്റെ വൈക്കത്തഷ്ടമി-ഓണോത്സവം ആഘോഷിച്ചു ◆ വളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി നിയന്ത്രണ ചട്ടങ്ങൾ കർശനമാക്കി: ലംഘിച്ചാൽ തടവും പിഴയും ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆
|
Loading Weather...
Follow Us:

തലയോലപ്പറമ്പിലെ പകൽ വീട് നിർമ്മാണത്തിലെ അഴിമതി അന്വേഷണം നടത്തണം: കോൺഗ്രസ്

തലയോലപ്പറമ്പിലെ പകൽ വീട് നിർമ്മാണത്തിലെ അഴിമതി അന്വേഷണം നടത്തണം: കോൺഗ്രസ്
പകൽ വീട് നിർമ്മാണത്തിലെ അഴിമതിയിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സായാഹ്ന ധർണ്ണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ. ഷിബു ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: കോരിക്കൽ നാദംനഗറിലെ പട്ടികജാതി കുടുംബങ്ങളിലെ വയോജനങ്ങൾക്ക് വിശ്രമത്തിനും വിനോദത്തിനും വേണ്ടി പകൽവീട് നിർമ്മിച്ചതിൽ വൻ അഴിമതിയാണ് നടന്നതെന്ന് ആരോപിച്ച് കോൺഗ്രസ് വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണയും പ്രതിക്ഷേധ യോഗവും നടത്തി.നാദം ജംഗ്ഷനിൽ നടന്ന പ്രതിക്ഷേധ യോഗത്തിൽ വാർഡ് പ്രസിഡൻ്റ് പി.സി പ്രസാദ് അധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ. ഷിബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.ഡി. ദേവരാജൻ, മുൻ ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ.പി.പി. സിബിച്ചൻ, വി.ടി. ജയിംസ്, കെ.കെ. ഷാജി, എം.ജെ. ജോർജ്, ജോസ് വി.ജേക്കബ്, പി.കെ ജയപ്രകാശ്, എം. അനിൽകുമാർ, കുമാരി കരുണാകരൻ, വിജയൻ മാനാമ്പറ തുടങ്ങിയവർ പ്രസംഗിച്ചു. കടുത്തുരുത്തി  ബ്ലോക്ക് പഞ്ചായത്തിൻ്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച പകൽ വീടിൻ്റെ തുക ഭൂരിഭാഗവും അടിച്ച് മാറ്റുകയാണ് ഉണ്ടായതെന്ന് നേതാക്കൾ ആരോപിച്ചു. ലൈഫ് പദ്ധതിയിലൂടെ 420 ചതുരശ്ര അടിയുള്ള വീട് നിർമിക്കാൻ 4 ലക്ഷം രൂപ അനുവദിക്കുമ്പോൾ അതിൻ്റെ പകുതി വലുപ്പം പോലും ഇല്ലാത്ത പകൽവീടിന് 10 ലക്ഷം രൂപയ്ക്കാണ് നിർമ്മിച്ചിരിക്കുന്നത്. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് വൻ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് പ്രദേശവാസികൾ ഉൾപ്പടെ ആരോപണം ഉന്നയിച്ചതോടെയാണ് സംഭവം വിവാദമായത്. യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെയും പൂർണമായും ഭിത്തി കെട്ടിത്തിരിക്കാതെയുമാണ് പകൽ വീട് നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇതിൻ്റെ ഉദ്ഘാടനം നിശ്ചയിച്ചിച്ചെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് അത് മാറ്റി വയ്ക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വോഷണം നടത്തണമെന്ന് കോൺഗ്രസ് വാർഡ് കമ്മറ്റി അവശ്യപ്പെട്ടു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും