Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് പത്തോളം പേർക്ക് പരുക്ക് ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് പത്തോളം പേർക്ക് പരുക്ക് ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക്
|
Loading Weather...
Follow Us:

കെ.എസ്.ആർ.ടി.സി. ബസുകൾ കഴുകി വൃത്തിയാക്കി വിദ്യാർഥികൾ

കെ.എസ്.ആർ.ടി.സി. ബസുകൾ കഴുകി വൃത്തിയാക്കി വിദ്യാർഥികൾ
ശുചീകരണ പരിപാടി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഹൈമി ബോബി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: പൊതുഗതാഗത രംഗത്ത് നൂതന സംവിധാനങ്ങൾ ഏർപ്പെടുത്തി മിതമായ നിരക്കിൽ സാധാരണക്കാർക്ക് മികച്ചയാത്ര ഉറപ്പാക്കാൻ കെ എസ് ആർടിസി നടത്തുന്ന ഉദ്യമത്തിനു ശക്തിപകരാൻ കെ.എസ്.ആർ.ടി.സി. ബസുകൾ കഴുകി വൃത്തിയാക്കി വിദ്യാർഥികൾ. വൈക്കം വെച്ചൂർ ദേവീവിലാസം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിലെ 35 വിദ്യാർഥികളാണ് അധ്യാപകരുടേയും പി.ടി.എയുടേയും സഹകരണത്തോടെ ബസുകൾ കഴുകി വൃത്തിയാക്കിയത്. ശുചീകരണ പരിപാടി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഹൈമി ബോബി ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച രാവിലെ എട്ടിന് വൈക്കം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലെത്തിയ വിദ്യാർഥികൾ പവർ വാഷടക്കമുള്ള ശുചീകരണ സാമഗ്രികൾ ഉപയോഗിച്ച് ബസുകളുടെ അകവും പുറവും കഴുകി വൃത്തിയാക്കി. വിദ്യാർഥികൾ അഞ്ചു ബസുകൾ കഴുകി വൃത്തിയാക്കി. വനിതകളുടെ വിശ്രമകേന്ദ്രത്തിൻ്റെ മുൻവശത്തെ ഭിത്തിയിൽ ലഹരിക്കെതിരെ അവബോധം നൽകുന്നതിന് ചിത്രങ്ങളും വരച്ചു കമനീയമാക്കിയ ശേഷമാണ് വിദ്യാർഥികൾ മടങ്ങിയത്. സ്കൂൾ പ്രിൻസിപ്പൽ റോയി ജെ. മഞ്ഞക്കുന്നേൽ, പി.ടി.എ. പ്രസിഡൻ്റ് ഷൈമോൻ മാറാലിൽ, എസ്.എം.സി. ചെയർമാൻ ജിജി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ വി.ടി. വിദ്യ, അധ്യാപകരായ അനിൽകുമാർ, ബിന്ദു കെ. രാജ്, ഷിബി പ്രദീപ്, എൻ.എസ്.എസ് ലീഡർമാരായ അശ്വിനി ദാസ്, സൗരവ്. ടി. പ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി.

ഫോട്ടോ:വൈക്കംവെച്ചൂർ ദേവീവിലാസം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിലെ വിദ്യാർഥികൾ പൊതുഗതാഗതത്തിന് പിൻബലമേകാൻ വൈക്കം സ്റ്റേഷനിലെ കെ എസ് ആർടിസി ബസുകൾ ശുചീകരിക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഹൈമിബോബി ഉദ്ഘാടനം ചെയ്യുന്നു

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും