Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് പത്തോളം പേർക്ക് പരുക്ക് ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം വേനലിൻ്റെ വസന്തം: ലെനിൻ ബാലവേദി ബാലോത്സവം തുടങ്ങി പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് പത്തോളം പേർക്ക് പരുക്ക് ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം
|
Loading Weather...
Follow Us:

ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്ത് ഡി.വൈ.എഫ്.ഐ.

ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്ത് ഡി.വൈ.എഫ്.ഐ.
ഡി.വൈ.എഫ്.ഐ. വൈക്കം ടൗൺ സൗത്ത് മേഖല ലഹരിക്കെതിരെ സംഘടിപ്പിച്ച മനുഷ്യചങ്ങല സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വേണ്ട ലഹരി വേണം ഭാവി എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ. വൈക്കം ടൗൺ സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം നഗരത്തിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. യുവതി യുവാക്കളും ബഹുജനങ്ങളുമടക്കം മനുഷ്യച്ചങ്ങലയിൽ അണിനിരന്നു. വൈക്കം ബോട്ടുജെട്ടിയിൽ നിന്നും ആരംഭിച്ച മനുഷ്യച്ചങ്ങല പടിഞ്ഞാറെനട കഴിഞ്ഞും നീണ്ടു. മനുഷ്യ ചങ്ങലയിൽ ആദ്യകണ്ണി ചേർന്ന് സംസ്ഥാന യുവജന കമീഷൻ ചെയർമാൻ എം ഷാജർ ചങ്ങല ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. വൈക്കം ടൗൺ സൗത്ത് മേഖലാ സെക്രട്ടറി എച്ച്.ഐ. റോഹൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ബോട്ട് ജെട്ടിയിൽ നടന്ന പൊതുസമ്മേളനം എം. ഷാജർ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തിൽ ഡി.വൈ.എഫ്.ഐ. വൈക്കം ടൗൺ സൗത്ത് മേഖലാ പ്രസിഡന്റ് ആരോമൽ തമ്പി അധ്യക്ഷത വഹിച്ചു. സി.പി.എം. വൈക്കം ഏരിയ സെക്രട്ടറി പി. ശശിധരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എം. സുജിൻ, പി. ഹരിദാസ്, വൈക്കം ടൗൺ സൗത്ത് ലോക്കൽ സെക്രട്ടറി പി.സി. അനിൽകുമാർ, ലോക്കൽ കമ്മിറ്റി അംഗം അംബരീഷ് ജി. വാസു, ഡി.വൈ.എഫ്.ഐ. വൈക്കം ബ്ലോക്ക് സെക്രട്ടറി ആനന്ദ് ബാബു, ബ്ലോക്ക് പ്രസിഡന്റ് ബ്രിജിൻ പ്രകാശ്, ടൗൺ സൗത്ത് മേഖലാ ട്രഷറർ ഹരിക്കുട്ടൻ, മേഖലാ സെക്രട്ടറി എച്ച് ഐ. റോഹൻ, ജോയിന്റ് സെക്രട്ടറി  അനഘ അജികുമാർ എന്നിവർ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും