Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് പത്തോളം പേർക്ക് പരുക്ക് ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക് പാർക്ക് ചെയ്യുന്നതിനിടെ ബസ് മതിലിൽ ഇടിച്ച് മതിൽ തകർന്ന് തട്ടുകടയ്ക്ക് മേൽ പതിച്ചു മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിന് അവസരം മടിയത്ര സ്കൂൾ സ്റ്റേഡിയം നിർമ്മാണം: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോക്കെതിരെ സി.പി.എം പ്രതിഷേധം. മിൽമ പാല്‍ വില നാലു രൂപ കൂടും കെ.എസ്.ആർ.ടി.സി ബസ് സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് പത്തോളം പേർക്ക് പരുക്ക് ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു എല്‍.പി.ജി സിലിണ്ടര്‍ ബുക്കിങ്ങില്‍ പുതിയ നിയന്ത്രണങ്ങള്‍; മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ: നഗരസഭയിലേക്ക് എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തി വേനല്‍ച്ചൂടിന് ആശ്വാസമായി കനത്ത മഴയെത്തുന്നു മിൽമ പാലിന് വിലകൂട്ടാൻ സർക്കാർ അനുമതി സംസ്ഥാനത്ത് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഹർത്താൽ: 27 കേസുകൾ എടുത്തു മാർ സ്ലീവാ മെഡിസിറ്റിയിൽ ഹൃദ്രോ​ഗചികിത്സക്കായി നൂതന ഒ.സി.ടി സംവിധാനം ആരംഭിച്ചു വൈക്കത്ത് ഹർത്താൽ പൂർണ്ണം കേരള ഹർത്താൽ സമരാനുകൂലികൾ വൈക്കത്ത് കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞു കേരള ഹർത്താൽ വൈക്കത്തും തലയോലപ്പറമ്പിലും പ്രകടനം കോഴി വേസ്റ്റ് തള്ളുന്നതായി പരാതി ആചാര തനിമയിൽ കീഴൂർ വലിയ പാന മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.‍ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ച് അഞ്ചു യുവാക്കൾക്ക് പരിക്ക്
|
Loading Weather...
Follow Us:

കോവിലകത്തുംകടവ് മത്സ്യമാർക്കറ്റിൽ നിന്ന് ലക്ഷങ്ങളുടെ ഉപകരണങ്ങൾ മോഷണം പോയി

കോവിലകത്തുംകടവ് മത്സ്യമാർക്കറ്റിൽ നിന്ന് ലക്ഷങ്ങളുടെ ഉപകരണങ്ങൾ മോഷണം പോയി

വൈക്കം: കോവിലകത്തുംകടവ് മത്സ്യമാര്‍ക്കറ്റിലെ ആധുനിക മത്സ്യവിപണ കേന്ദ്രത്തില്‍ നിന്നും മാലിന്യ ട്രീറ്റ്‌മെന്റ് പ്ലാന്റിലെ രണ്ട് മോട്ടോറുകളും ടോയ്ലെറ്റിലെ മോട്ടോറുകളും അടക്കം ലക്ഷങ്ങൾ വിലമതിക്കുന്ന സാമഗ്രികൾ മോഷ്ട്ടാക്കൾ അപഹരിച്ചു. മത്സ്യമാര്‍ക്കറ്റ് കെട്ടിടം വാടകയ്ക്ക് എടുത്ത ധീവരസഭ പോളശേരി ദേവസ്വം ഭാരവാഹികള്‍ കഴിഞ്ഞ ദിവസം എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

മോഷണവിവരം നഗരസഭ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് അധികൃതർ എത്തി നടത്തിയ പരിശോധനയിലാണ് കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന ഫ്രീസറിന്റെ വലിയ മോട്ടര്‍, മത്സ്യം സംസ്ക്കരിക്കാൻ ഉപയോഗിക്കുന്ന ഉപകരണ സാമഗ്രികള്‍, തുടങ്ങിയവയും നഷ്ട്ടപ്പെട്ട വിവരം അറിയുന്നത്. കെട്ടിടത്തിലെ ഇലക്ട്രിക് വയറിംഗ്, സ്വിച്ച് ബോര്‍ഡ്, അലുമിനിയം ചാനലുകൾ, സീലിങ് സാമഗ്രികൾ എന്നിവ എടുത്ത് മാറ്റിയ നിലയിലാണ്. ഒന്നര കോടി രൂപയോളം വിനിയോഗിച്ച് തീരദേശ വികസന കോര്‍പ്പറേഷനാണ് ഇവിടെ ആധുനിക മത്സ്യവിപണ കേന്ദ്രം സ്ഥാപിച്ചത്.

ഉദ്ഘാടന ശേഷം വിപണന കേന്ദ്രം നഗരസഭയ്ക്ക് കൈമാറിയെങ്കിലും തീരദേശ പരിപാലനനിയമം പാലിക്കാതെ നിർമ്മാണം നടത്തിയതിനാൽ കെട്ടിടത്തിന് നമ്പര്‍ ലഭിക്കാതെ വന്നതോടെ വൈദ്യുതി കണക്ഷൻ ലഭിച്ചിരുന്നില്ല. ഇതെ തുടർന്ന് ഫ്രീസർ ഉൾപ്പടെയുള്ള ഉപകരണങ്ങൾ പലതും നശിക്കുകയും ചെയ്തു. ഇതിനിടെ പലപ്പോഴായണ് മോഷണം നടന്നത്.

കെട്ടിടം വാടകയ്ക്ക് എടുത്തവര്‍ ഇതെല്ലാം വൃത്തിയാക്കാനുള്ള ശ്രമിത്തിനിടെയാണ് മോഷണം ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് നഗരസഭ അധികൃതർ എത്തി പരിശോധന നടത്തുകയായിരുന്നു.കഴിഞ്ഞ മാസം ഇവിടെ മോഷണം നടന്നത് സംബന്ധിച്ച് വൈക്കം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വാടകയ്ക്ക് എടുത്തവർ കൂടുതൽ സാമഗ്രികൾ മോഷണം പോയതായി വിവരം അറിയിച്ചതിനെ തുടർന്ന് ഇന്ന് വീണ്ടും പോലീസിൽ മറ്റൊരു പരാതി നൽകിയിട്ടുണ്ടെന്നും നഗരസഭ അധികൃതർ പറഞ്ഞു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും